നിയമസർവകലാശാല സ്ഥാപിക്കണം

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന വിദ്യാർഥി കൺവൻഷൻ നുവാൽസ് വൈസ് ചാൻസലർ ജി ബി റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരളത്തിൽ നിയമസർവകാലശാല സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന വിദ്യാർഥി കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ നുവാൽസ് വൈസ് ചാൻസലർ ജി ബി റെഡ്ഡി ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ, യുവ അഭിഭാഷക സബ് കമ്മിറ്റി സംസ്ഥാന ചെയർപേഴ്സൺ മുഹമ്മദ് ഇബ്രാഹിം, കൺവീനർ നിർമൽ മാത്യു, ജോയിന്റ് കൺവീനർ നമിത ജോർജ്, ജെറി പീറ്റർ, സി അശ്വിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: സി അശ്വിൻ (ചെയർപേഴ്സണ്‍), അക്ഷയ്, ജസ്റ്റി ജോണി, അന്നപൂർണ (വൈസ് ചെയർപേഴ്സൺമാര്‍), മുഹ്സിൻ ഷാ (കൺവീനര്‍), അഞ്ജന പ്രകാശ്, പ്രജിത് കെ ബാബു, അലൻ പ്രിൻസ് (ജോയിന്റ് കൺവീനർമാർ).










0 comments