അധ്യാപകരുടെ ഉജ്വല ജില്ലാ മാർച്ച്

കെഎസ്‌ടിഎ ജില്ലാ മാർച്ച് തിരുനക്കരയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപകർ ജില്ലാ മാർച്ച് നടത്തി. കോട്ടയം ജനറൽ ആശുപത്രി പരിസരം മുതൽ തിരുനക്കര വരെ നടന്ന മാർച്ചിൽ നൂറുകണക്കിന് അധ്യാപകർ പങ്കെടുത്തു. പന്ത്രണ്ടാം ശമ്പളപരിഷ്കരണം നടപ്പാക്കുക, ഇടക്കാല ആശ്വാസം നൽകുക, കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, പിഎം ശ്രീയിൽനിന്ന് പിന്മാറുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, കെഇആർ സമഗ്രമായി പരിഷ്‌കരിക്കുക, തസ്തിക നിർണയം സമയബന്ധിതമായി പൂർത്തീകരിക്കുക, കെ ടെറ്റ് നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കാൻ നിയമനിർമാണം നടത്തുക, തടഞ്ഞുവച്ച ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. മാർച്ച് തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് പി എ ജാസ്‌മിൻ അധ്യക്ഷയായി. സംസ്ഥാന വൈസ്‌പ്രസിഡന്റ് പി വി രാജേഷ്, സംസ്ഥാന എക്‌സിക്യൂട്ടിവംഗം കെ ജെ പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം വി കെ ഷിബു, ജില്ലാ സെക്രട്ടറി ടി രാജേഷ്, ജില്ലാ ട്രഷറർ ബിറ്റു പി ജേക്കബ് എന്നിവർ സംസാരിച്ചു.









0 comments