സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സ്വാഗതസംഘമായി

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു
പാലാ
ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ പാലായിൽ നടക്കുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സ്വാഗതസംഘം രൂപീകരിച്ചു. പാലാ ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ഏരിയ സെക്രട്ടറി സജേഷ് ശശി, ഏരിയ കമ്മിറ്റിയംഗം തങ്കമണി ശശി എന്നിവർ സംസാരിച്ചു. അരുണാപുരം സൺസ്‌റ്റാർ ഓഡിറ്റോറിയത്തിലാണ് വിപുലീകൃത ജില്ലാ കമ്മിറ്റി ചേരുന്നത്. ഭാരവാഹികൾ: വി എൻ വാസവൻ, ടി ആർ രഘുനാഥൻ, കെ അനിൽകുമാർ, വൈക്കം വിശ്വൻ, കെ ജെ തോമസ് (രക്ഷാധികാരികൾ). ലാലിച്ചൻ ജോർജ് (ചെയർമാൻ), സജേഷ് ശശി (കൺവീനർ), ജോയി കുഴിപ്പാല (ട്രഷറർ), കുര്യാക്കോസ് ജോസഫ്, ടി ആർ വേണുഗോപാൽ, ഷാർലി മാത്യു, വി ജി വിജയകുമാർ, തങ്കമണി ശശി, വി ആർ രാജേഷ്, എൻ ആർ വിഷ്‌ണു, സി എം സിറിയക് (വൈസ് ചെയർമാൻമാർ). ജിൻസ് ദേവസ്യ, കെ എസ് രാജു, കെ അജി, പുഷ്പ ചന്ദ്രൻ, സെന്നി സെബാസ്റ്റ്യൻ, മാലിനി അരവിന്ദ്, രഞ്ജിത് സന്തോഷ്, എഡ്‌വിൻ കെ ബെന്നി, എം ടി ജാന്റിഷ് (ജോയിന്റ് കൺവീനർമാർ) സബ് കമ്മിറ്റികൾ: ഫുഡ്: ജോയി കുഴിപ്പാല (ചെയർമാൻ), വി ജി വിജയകുമാർ (കൺവീനർ).പ്രചാരണം: ജിൻസ് ദേവസ്യ (ചെയർമാൻ), കെ അജി (കൺവീനർ). വളന്റിയർ: രഞ്ജിത് സന്തോഷ് (ചെയർമാൻ), എഡ്‌വിൻ കെ ബെന്നി (കൺവീനർ). 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും നിശ്ചയിച്ചു.










0 comments