എസ്‌എംഇയിൽ പരിശോധന
അധ്യാപകന് പൊലീസ് മർദനം: എസ്എഫ്ഐ പ്രതിഷേധിച്ചു

അധ്യാപകനെ മർദിച്ചതിൽ പ്രതിഷേധിച്ച് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ ജില്ലാ സെക്രട്ടറി രാഹുൽ രാജിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ചോദ്യംചെയ്യുന്നു
കോട്ടയം
സർക്കാർ ഉത്തരവോ അനുമതിയോ ഇല്ലാതെ ഗാന്ധിനഗറിൽ എസ്‌എംഇയിൽ പരിശോധിക്കാനെത്തിയ സർവകലാശാല സംഘത്തിനൊപ്പമെത്തിയ പൊലീസ്, അധ്യപകനെ മർദിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അധ്യാപകൻ അബ്‌ദുൾ വഹാബിയാണ് ഗാന്ധിനഗർ സി ഐ മർദിച്ചത്. വെള്ളി ഉച്ചയോടെയാണ് സർവകലാശാല രജിസ്ട്രാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പൊലീസ് സംഘത്തോടൊപ്പം ക്യാമ്പസിലെത്തിയത്. പരിശോധന സംബന്ധിച്ച ഉത്തരവ് അധികൃതർക്ക് കൈമാറാതെയാണ് സംഘം ക്യാമ്പസിൽ പ്രവേശിച്ചത്. ഇതിനിടെ പൊലീസ് അധ്യാപകനെ തള്ളിനീക്കി കൈപിടിച്ച് ഭിത്തിയിലേക്ക് ഇടിച്ചുനിർത്തി. ഇത് പ്രതിഷേധത്തിനിടയാക്കി. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും പ്രതിഷേധം ശക്തമായതോടെ സർവകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘവും പൊലീസും പരിശോധന അവസാനിപ്പിച്ച് മടങ്ങി. എസ്‌എംഇയിലെ വിവിധ കോഴ്സുകളുടെ ക്ലാസുകളും പരീക്ഷകളും പ്രവേശന നടപടികളും പുരോഗമിക്കുന്നതിനിടെയാണ് സർവകലാശാല സംഘം പരിശോധനയ്ക്കെത്തിയത്. അക്രമത്തെ തുടർന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ 200 വിദ്യാർഥികൾ പങ്കെടുത്തു. മാർച്ചിനെ പൊലീസ് സ്റ്റേഷന് മുമ്പിൽ ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിന്നതിനിടെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവി ഷാജി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ , ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്ലം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആദിത്യ, നിഖിത മനോജ് , ഏരിയാ സെക്രട്ടറി അതുൽ സജീവ് , ജില്ലാ സെക്രട്ടറിയറ്റംഗം വിഷ്ണു ഷാജി എന്നിവർ സംസാരിച്ചു.









0 comments