തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കണം: സിഐടിയു യുവ തൊഴിലാളിസംഗമം

സിഐടിയു യുവ തൊഴിലാളിസംഗമം അഖിലേന്ത്യാ കൗൺസിൽ അംഗം എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
പുതിയ തൊഴിലവസരങ്ങൾ നിഷേധിക്കുന്ന, നിശ്ചിതകാല തൊഴിലിലൂടെ കൂലി അടിമകളെ സൃഷ്ടിക്കുന്ന ലേബർകോഡുകൾക്കെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ സിഐടിയു യുവ തൊഴിലാളിസംഗമം. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ ചേർന്ന യുവ തൊഴിലാളിസംഗമം സിഐടിയു അഖിലേന്ത്യാ കൗൺസിൽ അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കൺവീനർ കെ കെ പൗർണമി അധ്യക്ഷയായി. സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, എം ജി അജി, കെ വി മനോജ്, കെ എ അലി അക്ബർ, അരുൺ കൃഷ്ണ, ഷിജോയ് പോൾ എന്നിവർ സംസാരിച്ചു. ‘ഡിജിറ്റിൽ കാലത്തെ ആശയപ്രചാരണം’ എന്ന വിഷയത്തിൽ ഡിവൈഎഫ്ഐ പ്രൊഫഷണൽ സബ് കമ്മിറ്റി അംഗം കൃഷ്‌ണ വിനോദ് ക്ലാസെടുത്തു.










0 comments