ad
Deshabhimani

കണ്ണീർ പൊഴിച്ച്‌ ‘ലാഫിങ്‌ വില്ല’

Laughing Villa

അന്തരിച്ച നടൻ സലിംകുമാറിന് നോർത്ത് പറവൂരിലെ വസതിയിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു

avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 02:36 AM | 1 min read

പറവൂർ


ലാഫിങ്‌ വില്ലയിൽ ഇനി സലിംകുമാറില്ല. മിമിക്രി കലാകാരനായി കൊച്ചിൻ കലാഭവനിൽ ഉൾപ്പെടെ നിറഞ്ഞുനിൽക്കുമ്പോഴും സാമ്പത്തികമായി ഏറെയൊന്നും മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല സലിംകുമാർ. സിനിമയിൽ അവസരം ലഭിച്ചശേഷമാണ് ചിറ്റാറ്റുകര പഞ്ചായത്തിലെ ആലുംമാവിൽ സ്ഥലം വാങ്ങി വീട് വച്ചത്. വീടിന് എന്ത് പേരിടണമെന്ന്‌ യാതൊരു സംശയവുമുണ്ടായില്ല സലിംകുമാറിന്. മിമിക്രിവേദികളിൽനിന്ന് തുടങ്ങി ദേശീയ അവാർഡിന്റെ നെറുകയിൽ എത്തിനിൽക്കുമ്പോഴും ചുറ്റുമുള്ളവരെ എപ്പോഴും സന്തോഷിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതിന്റെ പ്രതീകമായിരുന്നു ‘ലാഫിങ് വില്ല'.

സിനിമാലോകത്തെ പ്രമുഖർമുതൽ സാധാരണക്കാരായ നാട്ടുകാർവരെ സൗഹൃദങ്ങൾ ആഘോഷമാക്കിയിരുന്ന ഒരിടം. ഇന്ന് ആ വില്ലയിൽനിന്ന് ഉയരുന്നത് സങ്കടക്കടലിരമ്പമാണ്. സലിമിന്റെ ജീവിതത്തിന്റെ വഴിത്തിരിവായ ലാഫിങ്‌ വില്ലയിൽ ഭാര്യ സുനിതയ്ക്ക് കൂട്ടായി ഇനി നടൻകൂടിയായ മകൻ ചന്തുവും ആരോമലും മാത്രം. ‘ലാഫിങ് വില്ല'യുടെ ഉമ്മറത്തിരുന്ന് അദ്ദേഹം പങ്കുവെച്ച കഥകൾ ഇനി ഓർമകളിൽ ഒതുങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home