കൈയേറ്റശ്രമം തടഞ്ഞു

വൈപ്പിൻ
സംസ്ഥാനപാതയിൽ മാലിപ്പുറം പാലത്തിന്റെ വടക്കേ അപ്രോച്ചിനുപടിഞ്ഞാറെ അരിക് വ്യക്തി കൈയേറി നിർമാണം നടത്താനുള്ള ശ്രമം നാട്ടുകാരും സാമൂഹ്യപ്രവർത്തരും ചേർന്ന് തടഞ്ഞു. അവധി ദിവസമായതുകൊണ്ട് പൊതുമരാമത്ത് അധികൃതരാരും എത്തില്ലെന്ന ഉറപ്പിലായിരുന്നു വ്യക്തി ഭൂമിയിലേക്ക് റാമ്പ് നിർമിക്കാൻ ശ്രമം നടത്തിയത്.
അപ്രോച്ചിൽ സ്ഥാപിച്ചിരുന്ന കാനയും ഫുട്‌പാത്തും തകർത്തായിരുന്നു നിർമാണം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐ എം എളങ്കുന്നപ്പുഴ ലോക്കൽ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എച്ച് നൗഷാദ് എന്നിവർ ഭൂ ഉടമയുമായി നടത്തിയ ചർച്ചയിൽ കൈയേറ്റം നിർത്തിവച്ചു. പാലത്തിന്റെ അപ്രോച്ചിന്റെ ഒരുവശത്തുനിന്ന് അശാസ്ത്രീയമായി മണ്ണ് മാറ്റുകയും ടൈൽ പൊളിച്ചുനീക്കുകയും ചെയ്‌തതിനാൽ റോഡ് അപകടാവസ്ഥയിലാണ്. ഇത് പുനഃസ്ഥാപിക്കേണ്ടതുണ്ട്. അടുത്തദിവസം പൊതുമരാമത്ത് അധികൃതരുടെ സാന്നിധ്യത്തിൽ ഇക്കാര്യം ചർച്ചചെയ്യും.









0 comments