തോട് കൈയേറി ഭിത്തി നിർമിക്കുന്നതായി പരാതി

പള്ളുരുത്തി
ഇടക്കൊച്ചി കണ്ണങ്ങാട്ട് പി കൃഷ്ണപിള്ള വായനശാലയ്‌ക്ക് പടിഞ്ഞാറുവശം പുറമ്പോക്ക് തോട് കൈയേറി കൽഭിത്തി നിർമിക്കുന്നതായി നാട്ടുകാരുടെ പരാതി. ഏതാനും ദിവസംമുന്പാണ് വ്യക്തി ഭിത്തിനിർമാണം തുടങ്ങിയത്. ഭിത്തി നിർമിക്കുന്നത് പൊതുതോട് കൈയേറിയാണെന്നുകാണിച്ച് പ്രദേശവാസികൾ വില്ലേജ് ഓഫീസിൽ പരാതി നൽകി. മഴക്കാലത്ത് അക്വിനാസ് കോളേജ് മുതലുള്ള പ്രദേശങ്ങളിലെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഏകവഴിയായ തോടാണ് കെട്ടിയടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പരാതിയെ തുടർന്ന് വില്ലേജ് അധികൃതർ സ്ഥലത്തെത്തി സ്ഥലം ഉടമയ്‌ക്ക് സ്റ്റോപ് മെമ്മോ നൽകി. അതേസമയം ലാൻഡ് സർവേ അധികൃതർ അളന്നുനൽകിയ ഭൂമിയിലാണ് ഭിത്തിനിർമാണം നടത്തുന്നതെന്ന് സ്ഥലം ഉടമ പറഞ്ഞു. പുറമ്പോക്ക് തോട് കൈയേറിയെന്ന് കാണിച്ച് പ്രദേശത്ത് നാട്ടുകാർ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.









0 comments