ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മഞ്ചനാട് കുഴിയടിപ്പാടം

മഞ്ചനാട് കുഴിയടിപ്പാടം
കോലഞ്ചേരി
മഞ്ചനാടിന്റെ നെല്ലറയായിരുന്ന കുഴിയടിപ്പാടം ആരും തിരിഞ്ഞുനോക്കാതെ കാടായി രൂപാന്തരപ്പെട്ടതോടെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. എട്ടുവർഷം മുന്പുവരെ കുറച്ചുഭാഗങ്ങളിൽ കൃഷി നടത്തിയിരുന്നു.
2018ലെ പ്രളയത്തിനുശേഷം ധാരാളം എക്കൽ പാടശേഖരങ്ങളിൽ വന്നടിയുകയും കൃഷി പൂർണമായി നിലക്കുകയും ചെയ്തു. ഇതോടെ ഇവിടെ മലമ്പാമ്പ്, മൂർഖൻ, ശംഖുവരയൻ തുടങ്ങിയ പാമ്പുകളുടെ വിഹാരകേന്ദ്രമായി.
ഇതിനുസമീപത്ത് താമസിക്കുന്നവരും ടാപ്പിങ് തൊഴിലാളികളും പാമ്പുകളെ പേടിച്ചാണ് ദൈനംദിനജോലി ചെയ്യുന്നത്. കാടുകൾ വെട്ടിമാറ്റി ഭീതി അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments