സ്നേഹിത @ 12 വാർഷികാഘോഷം

കൊച്ചി
എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്നേഹിതയുടെ 12–ാം വാർഷികാഘോഷം സംഘടിപ്പിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് വിനോദ് രാജ് ഉദ്ഘാടനംചെയ്തു. ‘ഉച്ചഭാഷിണി 3.0’ സ്നേഹിത പ്രചാരണ ക്യാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റെജീന അധ്യക്ഷയായി.
അയൽക്കൂട്ടം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരം ‘സൈബർ ജാലകം’ വിജയികളെ പ്രഖ്യാപിച്ചു. 3400- പേർ പങ്കെടുത്ത മത്സരത്തിൽ 32 പേർക്ക് മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരം ലഭിച്ചു. ഇവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-–ഓർഡിനേറ്റർമാരായ കെ ആർ രജിത, കെ സി അനുമോൾ, ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി മണി തുടങ്ങിയവർ സംസാരിച്ചു.








0 comments