കെഎസ്ടിഎ ഉപജില്ലാ സമ്മേളനം
സംസ്‌കൃത സർവകലാശാല വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണം

കെഎസ്ടിഎ പെരുന്പാവൂർ ഉപജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ ഭാവി തകർക്കുന്ന നിലപാടുകളിൽനിന്ന് സർവകലാശാല അധികാരികൾ പിന്തിരിയണമെന്നും കുട്ടികളെ പരീക്ഷ എഴുതാനനുവദിക്കണമെന്നും കെഎസ്‌ടിഎ പെരുമ്പാവൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പെരുമ്പാവൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. കെഎസ്ടിഎ നേതാക്കളായ എം കെ നിഷ, പി ബി ബിജു, സിംല കാസിം, അരുൺ ജോർജ്, മിന്റോ ഗിരീഷ്, കെ അനീഷ്, ബേസിൽ വർക്കി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: മിന്റോ ഗിരീഷ് (പ്രസിഡന്റ്), അരുൺ ജോർജ് (സെക്രട്ടറി), ബേസിൽ വർക്കി (ട്രഷറർ).








0 comments