Deshabhimani

ബാലസംഘം സമ്മേളനത്തിന് ഉജ്വല തുടക്കം

ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 15, 2026, 01:40 AM | 1 min read

മേലടി നാരായണൻ നഗർ (പാലത്ത്‌)

വരുംകാല പോരാട്ടത്തിന് ഊര്‍ജവും കരുത്തും പകർന്ന്‌, നല്ല നാളുകളിലേക്ക്‌ രാജ്യത്തെ നയിക്കാനും മതനിരപേക്ഷതയ്‌ക്ക്‌ കാവലാളാവാനും പുതിയ തലമുറ സമരസജ്ജരെന്ന്‌ പ്രഖ്യാപിച്ച്‌ ബാലസംഘം ജില്ലാ സമ്മേളനത്തിന്‌ മേലടി നാരായണൻ നഗറിൽ (പാലത്ത് ഊട്ടുകുളം ഹില്ലോറ ഓഡിറ്റോറിയം) ഉജ്വല തുടക്കം. ജില്ലാ പ്രസിഡന്റ്‌ ഷിയോണ പുരുഷോത്തമൻ പതാക ഉയർത്തി. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രിതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ മാമ്പറ്റ ശ്രീധരൻ സ്വാഗതം പറഞ്ഞു. ഷിയോണ കൺവീനറും അനൂജ്, ഫിദൽ, ആദിത്യൻ, ആൻലിയ എന്നിവർ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്. ജെ എസ് സാനിക കൺവീനറായ മിനുട്സ് കമ്മിറ്റിയും ആകാശ് പുലരി കൺവീനറായ പ്രമേയ കമ്മിറ്റിയും പി അഞ്ജന കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ജില്ലാ സെക്രട്ടറി കെ അമൃത് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോ. സെക്രട്ടറി ദേവിക സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ദേവിക, സംസ്ഥാന എക്സിക്യൂട്ടീവംഗം എം പി ഗോകുൽ, ജോയിന്റ്‌ കൺവീനർ മീര ദർശക്, സംസ്ഥാന എക്സിക്യൂട്ടീവംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറി കെ അമൃത്, കൺവീനർ വി സുന്ദരൻ, കോ ഓർഡിനേറ്റർ പി ശ്രീദേവ്, വൈസ് പ്രസിഡന്റ്‌ അനൂജ് എന്നിവർ സംസാരിച്ചു. 320 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 3813 യൂണിറ്റ് സമ്മേളനങ്ങളും 266 മേഖലാ സമ്മേളനങ്ങളും 16 ഏരിയാ സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് ജില്ലാ സമ്മേളനം ചേരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home