കിണർവെള്ളത്തിൽ മനുഷ്യ വിസർജ്യം ഇല്ലെന്ന് റിപ്പോർട്ട്
ആർഎംപി– യുഡിഎഫ് ഗൂഢാലോചന പൊളിഞ്ഞു

നാദാപുരം
തൂണേരി പഞ്ചായത്തിലെ പട്ടാണിയിൽ ആർഎംപി പ്രവർ്ത്ത കൻ തുമ്പോളിപ്പോയിൽ മനോജന്റെ കിണറിൽ മനുഷ്യവിസർജ്യം കലർത്തിയെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞു. കോഴിക്കോട് റീജണൽ ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കിണറിലെ വെള്ളത്തിൽ മനുഷ്യ വിസർജ്യം കലർന്നതായി കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് ലഭിച്ചത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നുമുള്ള സിപിഐ എം നിലപാട് ശരിവെക്കുന്നതാണ് പുറത്ത് വന്ന ലാബ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രവർത്തിച്ചതിന്റെ പ്രതികാരമായി സിപിഐ എം പ്രവർത്തകർ മനോജന്റെ വീട്ടിലെ കിണറിൽ മനുഷ്യ വിസർജ്യം കലർത്തി എന്നായിരുന്നു പരാതി. മാസങ്ങൾക്ക് മുന്പ് പൊലീസിന് റിപ്പോർട്ട് ലഭിച്ചിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല.സിപിഐഎം തൂണേരി ലോക്കൽ കമ്മിറ്റി അംഗം എം എൻ രാജൻ നാദാപുരം പൊലീസിൽ നൽകിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിൽ നാദാപുരം സബ് ഇൻസ്പെക്ടർ ശ്രീജിൽ കണ്ടോത്ത് പൊയിലാണ് റിപ്പോർട്ട് സംബന്ധിച്ച വിവരം നൽകിയത്. പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തെളിവുകൾ കണ്ടെത്തിയില്ലെന്നും ഇൗ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുകയാണെന്നും നാദാപുരം മജിസ്ട്രേറ്റ് കോടതിയെ അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. 2026 ഏപ്രിൽ 26നാണ് സംഭവം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതിന്റെ പ്രതികാരമായി സിപിഐ എം പ്രവർത്തകർ മനുഷ്യ വിസർജ്യം കലർത്തി എന്നായിരുന്നു പരാതി. യുഡിഎഫും ആർഎംപിയും വ്യാപകമായി സിപിഐ എമ്മിനെതിരെ കള്ളപ്രചാരണവും നടത്തി. പരാതി ഉയർന്ന ഉടനെ സിപിഐ എം നേതാക്കന്മാർ വീട് സന്ദർശിച്ച് സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സംഭവം നടന്നെന്ന് പറയുന്ന ദിവസം അയൽവാസികളാരും ഇങ്ങനെയൊരു പ്രവൃത്തി നടന്നതറിഞ്ഞിരുന്നില്ല. അയൽവാസികൾ എത്തും മുന്പ് മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും നേതാക്കന്മാർ ഈ വീട് സന്ദർശിക്കാൻ എത്തിയത് ദുരൂഹമാണ്.








0 comments