യുഡിഎഫ് സർക്കാരിന്റെ അവഗണന
പ്രവാസികൾ പ്രതിഷേധിച്ചു

കേരള പ്രവാസിസംഘം ആലുവ ഏരിയ കമ്മിറ്റി അത്താണിയിൽ നടത്തിയ സായാഹ്നധർണയും ഒപ്പുശേഖരണവും പ്രവാസിസംഘം ജില്ലാ പ്രസിഡന്റ് പി എൻ ദേവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
പ്രവാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ അവഗണനയിലും പ്രവാസിവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് കേരള പ്രവാസിസംഘം ആലുവ ഏരിയ കമ്മിറ്റി അത്താണിയിൽ സംഘടിപ്പിച്ച സായാഹ്നധർണയും ഒപ്പുശേഖരണവും പ്രവാസിസംഘം ജില്ലാ പ്രസിഡന്റ് പി എൻ ദേവാനന്ദൻ ഉദ്ഘാടനം ചെയ്തു.
പി ജെ അനൂപ് അധ്യക്ഷനായി. പി സി സോമശേഖരൻ, എ എം അബ്ദുൽ കരീം, മുഹമ്മദ് ഫസി, എം കെ അസീസ് എന്നിവർ സംസാരിച്ചു.








0 comments