Deshabhimani

തമിഴ്‌നാട്ടിൽനിന്ന്‌ വെള്ളമെത്തില്ല

രണ്ടാംവിള നെൽകൃഷി ആരംഭിക്കാനാകാതെ കർഷകർ

കൃഷിയിറക്കാനാകാത്തതിനാൽ കളകയറിക്കിടക്കുന്ന നല്ലേപ്പിള്ളി അരണ്ടപ്പള്ളത്തെ പാടശേഖരം
വെബ് ഡെസ്ക്

Published on Nov 15, 2026, 02:00 AM | 1 min read

ചിറ്റൂർ ​

ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്ത് തമിഴ്നാട്ടിൽനിന്ന്‌ വെള്ളമെത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചതോടെ രണ്ടാംവിള നെൽകൃഷിക്ക് വെള്ളമില്ല. ചരിത്രത്തിലാദ്യമായാണ്‌ രണ്ടാംവിളയ്ക്ക് വെളളം വിട്ടുനൽകാനാകില്ലെന്ന്‌ തമിഴ്നാട് സർക്കാർ അറിയിച്ചത്‌. കഴിഞ്ഞ ദിവസം ചേർന്ന സംയുക്ത ജലക്രമീകരണ ബോർഡ് യോഗത്തിലാണ് തമിഴ്നാട് അധികൃതർ നിലപാട് വ്യക്തമാക്കിയത്. അന്തർ സംസ്ഥാന നദീജല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തലത്തിൽ തീരുമാനമായാൽമാത്രമേ രണ്ടാംവിളയ്ക്ക് വെള്ളം ലഭിക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകൂ. വിഷയത്തിൽ അടിയന്തര തീരുമാനം ഉണ്ടായില്ലെങ്കിൽ ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്ത്‌ രണ്ടാംവിള നെൽകൃഷി ചെയ്യാനാകില്ല. സ്വന്തമായി ജലസേചന സൗകര്യമുള്ള ചുരുക്കം ചില കർഷകർക്കുമാത്രമേ കൃഷിയിറക്കാനാകൂ. ആയക്കെട്ട് പ്രദേശത്ത് 40,772 ഏക്കർ നെൽകൃഷി ചെയ്തിടത്ത്‌ ജലവിതരണത്തിലെ അപാകംമൂലം 24,340 ഏക്കറിൽ മാത്രമാണ് ഒന്നാംവിള കൃഷിയിറക്കിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് ചിറ്റൂരിലെ കർഷകർ ജലദൗർലഭ്യം നേരിടുന്നത്. എൽഡിഎഫ് യഥാസമയം മന്ത്രിതലത്തിലും മുഖ്യമന്ത്രിതലത്തിലും തമിഴ്നാട് സർക്കാരിൽ സമ്മർദം ചെലുത്തി കരാർ പ്രകാരമുള്ളതുകൂടാതെ അധിക ജലവും വാങ്ങിയെടുത്ത് കുടിവെള്ളത്തിനും കൃഷിക്കും വിതരണം ചെയ്തിരുന്നു. എന്നാൽ ചിറ്റൂരിലെ ജനപ്രതിനിധിയോ, അന്തർ സംസ്ഥാന നദീജല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോ തമിഴ്നാടിനോട് ആവശ്യമറിയിക്കാൻ തയ്യാറാകുന്നില്ലെന്ന് കർഷക പ്രതിനിധികൾ പറഞ്ഞു. രണ്ടാം വിളയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിയ ഭൂരിഭാഗം കർഷകർക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home