കെഎസ്‌കെടിയു അംഗത്വം ഏറ്റുവാങ്ങൽ ജാഥ സമാപിച്ചു

പാലക്കാട്
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ അംഗത്വം ഏറ്റുവാങ്ങൽ ജാഥയുടെ ജില്ലാ പര്യടനം സമാപിച്ചു. കിഴക്കൻ മേഖലാ ജാഥയിൽ ജില്ലാ പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ, സംസ്ഥാന കമ്മിറ്റി അംഗം എം ടി ജയപ്രകാശ്. ജില്ലാ വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ഷൈലജ എന്നിവർ സംസാരിച്ചു. പാലക്കാട്ടെ സ്വീകരണ യോഗത്തിൽ പ്രേമദാസ്, പുതുശേരിയിൽ എസ് രാധാകൃഷ്ണൻ, ചിറ്റൂരിൽ ശിവദാസൻ, കൊല്ലങ്കോട്ടിൽ നാരായണൻ, വടക്കഞ്ചേരിയിൽ രാമകൃഷ്ണൻ, ആലത്തൂരിൽ എം മായൻ കുഴൽമന്ദത്ത് പി ഗോപാലൻ എന്നിവർ അധ്യക്ഷരായി. പടിഞ്ഞാറൻ മേഖലാ ജാഥയിൽ കെഎസ്‌കെടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കോമളകുമാരി, ജില്ലാ വൈസ് പ്രസിഡന്റ് പി അരവിന്ദാക്ഷൻ, സംസ്ഥാന കമ്മിറ്റി അംഗം വി കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു. മുണ്ടൂരിൽ നടന്ന സ്വീകരണത്തിൽ വി കെ മണി, മണ്ണാർക്കാട്ടിൽ അലവി, ശ്രീകൃഷ്ണപുരത്ത് പി ബാലകൃഷ്ണൻ, ചെർപ്പുളശേരിയിൽ എം എം വിനോദ്കുമാർ, ഒറ്റപ്പാലത്ത് കെ സുരേഷ്, പട്ടാമ്പിയിൽ എം ശങ്കരൻകുട്ടി, തൃത്താലയിൽ കെ പി ശ്രീനിവാസൻ എന്നിവർ അധ്യക്ഷരായി.








0 comments