Deshabhimani

മലയിൽ തലയോട്ടിയും അസ്ഥിയും: 
അന്വേഷണം ഊർജിതം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2026, 01:35 AM | 1 min read

കക്കോടി

കിഴക്കുംമുറി നാറാത്ത് താഴം കടപ്പയിൽ മീത്തൽ ധർമംകുന്ന് മലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥിഭാഗങ്ങളും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. മലയിൽനിന്ന് കണ്ടെത്തിയ തലയോട്ടിയും അസ്ഥി ഭാഗങ്ങളും പൊലീസ് ഫോറൻസിക്ക് പരിശോധനക്ക് അയച്ചു. വെള്ളി രാവിലെ 9.30-ഓടെ പ്രദേശവാസികളായ രണ്ടുപേരാണ് ഇവ കണ്ടത്. തലയോട്ടിയും മറ്റ് അസ്ഥിഭാഗങ്ങളും തൊട്ടടുത്തുള്ള പറങ്കിമാവിൽ തൂങ്ങിക്കിടക്കുന്ന തുണിയും നിലത്ത് ഒരു മൊബൈൽ ഫോണും പേഴ്സും അതിൽ പണവുമാണ് കണ്ടത്. ഉടൻ ചേവായൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്ഐ കെ എം റഫീഖിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. മൂന്നുമാസം മുന്പ്‌ പ്രദേശവാസിയായ കിഴക്കുംമുറി മണ്ണാറത്ത് മീത്തൽ വത്സരാജിനെ കാണാതായിരുന്നു. അസ്ഥിഭാഗങ്ങൾ വത്സരാജിന്റേതാണോ എന്നതുൾപ്പെടെയുള്ളവ പൊലീസ് അന്വേഷിക്കുകയാണ്. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. വത്സരാജിന്റേതാണ്‌ ഫോണും പേഴ്സുമെന്ന് കുടുബാംഗങ്ങൾ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. തലയോട്ടി കണ്ടെത്തിയ സ്ഥലം വത്സരാജിന്റേതാണെന്നും പറയപ്പെടുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home