കെഎസ്-ടിഎ ഉപജില്ലാ സമ്മേളനം
ഉച്ചഭക്ഷണവിതരണത്തിന്റെ തുക ഉടൻ ലഭ്യമാക്കണം

കോതമംഗലം
സ്കൂളുകളിലെ ഉച്ചഭക്ഷണവിതരണത്തിന്റെ തുക മൂന്നുമാസമായി ലഭിക്കാത്തതുമൂലം പദ്ധതി നടത്തിക്കൊണ്ടുപോകുന്നതിൽ പ്രധാനാധ്യാപകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും, തുക ഉടൻ ലഭ്യമാക്കണമെന്നും കെഎസ്‌ടിഎ കോതമംഗലം ഉപജില്ലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന എക്സി. കമ്മിറ്റിയംഗം കെ ജെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം നിയാസ്, ടി എ അബൂബക്കർ, എം ബേബി ഗിരിജ, എ ഇ ഷെമീദ, ടി എസ് ഭാഗ്യലക്ഷ്‌മി, റൈജു എബ്രഹാം, കെ ആർ അനീഷ്, എം എസ് രഞ്ജു, സി വി ജേക്കബ്, പി അലിയാർ തുടങ്ങിയവർ സംസാരിച്ചു.
പ്രതിനിധിസമ്മേളനം ജെയ്-മോൾ ജോസഫ്, കെ സുഷമ, ദീപൻ വാസു എന്നിവർ നിയന്ത്രിച്ചു. പി ബി ജലാലുദ്ദീൻ രക്തസാക്ഷിപ്രമേയവും ആർ ബൈജു അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികൾ: കെ സുഷമ (പ്രസിഡന്റ്), കെ ആർ അനീഷ് (സെക്രട്ടറി), എം എസ് രഞ്ജു (ട്രഷറർ).









0 comments