Deshabhimani

കെഎസ്ടിഎ അങ്കമാലി ഉപജില്ലാ സമ്മേളനം

വിദ്യാർഥിസമരത്തിൽ സർക്കാർ ഇടപെടണം

KSTA

കെഎസ്ടിഎ അങ്കമാലി ഉപജില്ലാസമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 16, 2026, 01:08 AM | 1 min read

അങ്കമാലി


കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിലെ വിദ്യാർഥികളുടെ സമരം അവസാനിപ്പിക്കാൻ സർക്കാരും സർവകലാശാലയും അടിയന്തരനടപടി സ്വീകരിക്കണമെന്ന് കെഎസ്ടിഎ അങ്കമാലി ഉപജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല എന്നുള്ള സർവകലാശാലാ തീരുമാനം പുനഃപരിശോധിക്കണം.


ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക, എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച ശമ്പളപരിഷ്കരണനടപടികൾ പൂർത്തിയാക്കുക, 21ലെ സെക്രട്ടറിയറ്റ് വളയൽ പ്രക്ഷോഭം വിജയിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനം സംസ്ഥാന എക്‌സി. കമ്മിറ്റിയംഗം ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു.


ഉപജില്ലാ പ്രസിഡന്റ്‌ എ ജി വിജയകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി എ അബൂബക്കർ സംഘടനാറിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി പി വി മുരുകദാസ് പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. കെ വി ബെന്നി, ബേബി എം ഗിരിജ, എ ഇഷമീദ, ടി എസ് ഭാഗ്യലക്ഷ്മി, നോബി കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ ജി വിജയകൃഷ്ണൻ (പ്രസിഡന്റ്‌), പി വി മുരുകദാസ് (സെക്രട്ടറി), ശ്രീജ മോഹൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

vdms sunny joseph kseb

01

print edition അടിമുടി ദുരൂഹം: വൈദ്യുതി വെട്ടിപ്പിൽ നഷ്ടത്തിനൊപ്പം കോടികളുടെ അഴിമതിയും
തെലങ്കാനയിലെ നൽഗൊണ്ടയിൽ നടക്കുന്ന അഖിലേന്ത്യ കിസാൻസഭയുടെ 36–ാം സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം സിപിഐ എം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നു

03

print edition മഹാറാലിയോടെ കിസാൻസഭ സമ്മേളനത്തിന്‌ തുടക്കം
kaladi

05

print edition പതറാതെ മുന്നോട്ട്, ഇടപെടാതെ സര്‍ക്കാര്‍
deshabhimani section

Recommended

Deshabhimani
Home