print edition പതറാതെ മുന്നോട്ട്, ഇടപെടാതെ സര്‍ക്കാര്‍

കാലടി: കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥിസമരം 112–ാം ദിനത്തിലേക്ക് കടന്നു. തിങ്കളാഴ്‌ച രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. സര്‍വകലാശാലാ കവാടത്തില്‍ സി പി ശ്രദ്ധ, എം എസ് ശിവകുമാര്‍, കെ എല്‍ അതുല്യ എന്നിവരുടെ നിരാഹാരസമരം നാലാംദിനത്തിലേക്ക് കടന്നു.
13 ദിവസം നിരാഹാരത്തിലുണ്ടായിരുന്ന മൂന്നുപേരെ അറസ്‌റ്റ്‌ചെയ്‌ത് നീക്കിയതിനെത്തുടർന്നാണ് ഇവർ നിരാഹാരം ആരംഭിച്ചത്. സമരവേദിയിലേക്ക് നിരവധിപേര്‍ പിന്തുണയുമായി എത്തുന്നുണ്ട്. ഞായറാഴ്ച സമരത്തിന് ആവേശവും പിന്തുണയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുണ്‍കുമാര്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിബിന്‍ വര്‍ഗീസ്, സെക്രട്ടറി നിഖില്‍ ബാബു, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് രെതു കൃഷ്ണന്‍, സെക്രട്ടറി ആശിഷ് എസ് ആനന്ദ് എന്നിവര്‍ സമരവേദിയിലെത്തി.
കലാലയസംഗമം ഇന്ന്
അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജില്ലയിലെ കലാലയങ്ങളില്‍നിന്ന് യൂണിയൻ ഭാരവാഹികളും സംസ്ഥാനത്തെ സർവകലാശാല യൂണിയൻ ഭാരവാഹികളും കാലടിയിലെ സമരപ്പന്തലിലെത്തും. വിസി സിസ തോമസിനും ഉന്നതവിദ്യാഭ്യാസ മേഖലയിലെ അന്യായങ്ങള്‍ക്കുമെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കും. രാവിലെ 10ന് ജോണ്‍ ബ്രിട്ടാസ് എംപി പരിപാടി ഉദ്ഘാടനം ചെയ്യും.








0 comments