Deshabhimani

ട്രാഫിക്‌ ചെലാന്റെ പേരിൽ 
ഓൺലൈൻ തട്ടിപ്പ്‌; 93,999 രൂപ നഷ്ടമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2026, 01:15 AM | 1 min read

മട്ടാഞ്ചേരി


ഗതാഗതനിയമലംഘനത്തിന്‌ പിഴയടക്കാനെന്നപേരിൽ വ്യാജ ലിങ്ക് അയച്ച് മൊബൈൽഫോൺ ഹാക്ക് ചെയ്ത് 93,999 രൂപ തട്ടിയെടുത്തതായി പരാതി. തോപ്പുംപടി പൊലീസ് കേസെടുത്തു. തോപ്പുംപടി പട്ടേൽ മാർക്കറ്റ് റോഡിൽ വലിയപറമ്പിൽ വീട്ടിൽ നിതിൻ റാഫേലിന്റെ പണമാണ് നഷ്ടമായത്.


ഒന്പതിന് പകൽ രണ്ടിനും വൈകിട്ട് 4.45നും ഇടയിലാണ് തട്ടിപ്പ് നടന്നത്. ഫോണിലേക്ക് വന്ന ചെലാന്‍വിവരങ്ങൾ അടങ്ങിയ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ മൊബൈൽഫോൺ ഹാക്ക് ചെയ്യപ്പെട്ടതായും ഫെഡറൽ ബാങ്ക് അക്കൗണ്ടിൽനിന്ന് 93,999 രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

BJP Muslim League

04

print edition ലീഗിന്റെ വകുപ്പുകളിലും ആർഎസ്‌എസ്‌ ഭരണം
deshabhimani editorial

05

print edition പൊതുവിദ്യാഭ്യാസത്തിലും ബിജെപിക്ക്‌ കുടപിടിക്കുന്നു
deshabhimani section

Recommended

Deshabhimani
Home