Deshabhimani

ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷം

jilla shishukshema samithi

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആദിമുഖ്യത്തിൽ നടന്ന ശിശുദിനാഘോഷം കുട്ടികളുടെ പ്രധാനമന്ത്രി ഇസബെൽ തെരേസ ജോ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 16, 2026, 01:33 AM | 1 min read

കോട്ടയം ​ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും കുട്ടികളുടെ ജില്ലാതല സമ്മേളനവും ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. എൽപി വിഭാഗം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചങ്ങനാശേരി സെന്റ് ജോസഫ് എൽപി സ്കൂളിലെ ഇസബെൽ തെരേസ ജോ കുട്ടികളുടെ പ്രധാനമന്ത്രിയായി സമ്മേളനം ഉദ്ഘാടനംചെയ്തു. യുപി വിഭാഗം പ്രസംഗമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ചങ്ങനാശേരി മുഹമ്മദൻസ് യുപി എസ് സ്കൂളിലെ മുഹമ്മദ് മുഹസിൻ കുട്ടികളുടെ സ്പീക്കറായി മുഖ്യപ്രഭാഷണം നടത്തി. യുപി വിഭാഗം പ്രസംഗമത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ വി ബി യു പി എസ് സ്കൂളിലെ ആർദ്ര അഖിൽ അധ്യക്ഷനായി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, പഞ്ചായത്ത് പ്രസിഡന്റ് എം എൻ മുരളീധരൻ നായർ, ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ ടി ശശികുമാർ, പ്രോഗ്രാം കോ ഓർഡിനേറ്റർ എ കെ ഷാജി, ഇത്തിത്താനം വാർഡ് മെമ്പർ പ്രമീളാദേവി, പ്രിൻസിപ്പൽ വി വിജയകുമാർ, അനിക ശ്രീകുമാർ,‍ ആർഷ ശ്രീജേഷ് എന്നിവർ സംസാരിച്ചു. വിജയികൾക്ക്‌ പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശൈലജാകുമാരി സമ്മാനങ്ങൾ നൽകി. സമ്മേളനത്തിനു ശേഷം കുട്ടികൾ ഇത്തിത്താനം ശിശുദിന റാലിയും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home