പിറവം ഉപജില്ലാ കലോത്സവം സമാപിച്ചു

പിറവം ഉപജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായ പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ട്രോഫി നൽകുന്നു
പിറവം
പാമ്പാക്കുട ഗവ. എച്ച്എസ്എസിൽ നടന്ന പിറവം ഉപജില്ലാ കലോത്സവം സമാപിച്ചു. എൽപി വിഭാഗം ഒന്നാംസ്ഥാനം: -എൽപിഎസ് പർപ്പാകോട്. രണ്ടാംസ്ഥാനം: എംകെഎം എൽപിഎസ് പിറവം, എൽപിഎസ് മങ്ങടപ്പിള്ളി. യുപി വിഭാഗം ഒന്നാംസ്ഥാനം: എംകെഎംഎച്ച്എസ് പിറവം, എച്ച്എസ് രാമമംഗലം, രണ്ടാംസ്ഥാനം: ജിയുപിഎസ് മേമുറി, എച്ച്എസ് വിഭാഗം ഒന്നാംസ്ഥാനം: സെന്റ് ജോസഫ്സ് എച്ച്എസ് പിറവം, രണ്ടാംസ്ഥാനം: എംകെഎം എച്ച്എസ് പിറവം. എച്ച്എസ്എസ് വിഭാഗം ഒന്നാംസ്ഥാനം: -ജിഎച്ച്എസ്എസ് പാമ്പാക്കുട, രണ്ടാംസ്ഥാനം: എംകെഎം എച്ച്എസ്എസ് പിറവം.
സംസ്കൃതോത്സവം യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനം: എച്ച്എസ് രാമമംഗലം, രണ്ടാംസ്ഥാനം: എംടിഎംഎച്ച്എസ് പാമ്പാക്കുട.
സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ആബിദലി ഇടക്കാട്ടിൽ, ജിനി ജിജോയ്, ആശിഷ് എം ജോൺ, ബിയാട്രീസ് മരിയ, സുബിൻ പോൾ, എം ആർ ബോബി എന്നിവർ സംസാരിച്ചു.









0 comments