ജന്തർമന്തർ @ വൈപ്പിൻ 22ന്;
സംഘാടകസമിതിയായി

ജന്തർ മന്തർ @ വൈപ്പിൻ സംഘാടകസമിതി രൂപീകരണയോഗം എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എ സാജിത്ത് ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ
എസ്ഐആർ തെരഞ്ഞെടുപ്പ് അട്ടിമറിക്കും വോട്ടുകൊള്ളയ്‌ക്കുമെതിരെ രാജ്യമാകെ പടരുന്ന സമരങ്ങൾക്ക് പിന്തുണയുമായി മുഖ്യ തെരത്തെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 22 ന് നായരമ്പലത്ത് നടക്കുന്ന ജന്തർ മന്തർ @ വൈപ്പിൻ വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.
എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എ സാജിത്ത് ഉദ്ഘാടനം ചെയ്തു. ദൃശ്യ ചെയർമാൻ കെ ജെ ഫ്രാൻസിസ് അധ്യക്ഷനായി. ജന്തർ മന്തർ @കൊച്ചി സംഘാടക സമിതി കൺവീനർ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ എ ജയിൻ പ്രോഗ്രാം വിശദീകരിച്ചു.
ഭാരവാഹികൾ: സിപ്പി പള്ളിപ്പുറം (ചെയർമാൻ), എൻ കെ പ്രസാദ് (ജനറൽ കൺവീനർ) പി കെ ദിലീപ് (ട്രഷറർ) തുടങ്ങിയവർ നേതൃത്വം നൽകുന്ന 51 അംഗ കമ്മിറ്റി രൂപീകരിച്ചു.








0 comments