Deshabhimani

ദുരിതത്തിന് അറുതിയില്ല

സര്‍വീസ് നടത്തുന്നത് ഒരു റോ റോ മാത്രം

ro-ro

ഫോര്‍ട്ട്കൊച്ചി റോ റോ ജെട്ടിയിലെ വാഹനങ്ങളുടെ നീണ്ടനിര

വെബ് ഡെസ്ക്

Published on Nov 16, 2026, 01:58 AM | 1 min read

മട്ടാഞ്ചേരി


ദുരിതത്തിന് അറുതിയില്ലാതെ ഫോര്‍ട്ട്കൊച്ചി–വൈപ്പിന്‍ അഴിമുഖ കടത്ത് തുടരുമ്പോഴും പരിഹാരം കാണാതെ കോർപറേഷൻ. അവധിദിനങ്ങളിൽ മണിക്കൂറുകളോളമാണ് ആളുകള്‍ മറുകരയിലെത്താന്‍ കാത്തുനിന്ന് വലഞ്ഞത്. വാഹനങ്ങളില്ലാതെ എത്തിയ യാത്രക്കാരും വലയുന്ന സാഹചര്യമാണ്. സേതുസാഗര്‍–2 മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സേതുസാഗര്‍–1 കട്ടപ്പുറത്തായിട്ട് അഞ്ചുദിവസമായി. എന്നിട്ടും ഷിപ്‌യാര്‍ഡില്‍ വിശ്രമിക്കുന്ന മൂന്നാമത്തെ റോ റോ സർവീസിനിറക്കാൻ താല്‍പ്പര്യം കാണിക്കാത്തത് ജനങ്ങളില്‍ വലിയ പ്രതിഷേധമാണ്‌ ഉയര്‍ത്തിയിട്ടുള്ളത്.


യാത്രാദുരിതം പരിഹരിക്കുന്നതിനാണ് കഴിഞ്ഞ കൗണ്‍സില്‍ മൂന്നാം റോ റോ നിര്‍മിച്ചത്. ഇതിനിടെ, ജൂലായ് 12ന് മൂന്നാം റോ റോയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ ആഘോഷപൂര്‍വം നടത്തിയെങ്കിലും അഞ്ചുമാസമായിട്ടും സര്‍വീസ് ആരംഭിച്ചിട്ടില്ല. കിന്‍കോയുമായി കരാറിനുള്ള നടപടി നടന്നുവരികയാണെന്ന് കോർപറേഷൻ അധികൃതര്‍ പറയുന്നുണ്ടെങ്കിലും സര്‍വീസ് എന്ന് തുടങ്ങുമെന്ന് വ്യക്തതയില്ല.


റോ റോ നടത്തിപ്പിന് പ്രത്യേക എസ്-പിവി രൂപീകരിക്കുന്നതുസംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതി തേടിയതായും പറഞ്ഞിരുന്നു. മൂന്നാമത് റോ റോ വെസല്‍ സര്‍വീസ് ആരംഭിക്കാത്തതിനെതിരെ കോർപറേഷനിലെ എൽഡിഎഫ്‌ ജനപ്രതിനിധികളുടെ പ്രതിഷേധസദസ്സ്‌ തിങ്കൾ രാവിലെ 10.30ന് ഫോര്‍ട്ട്കൊച്ചി കമാലക്കടവിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home