ക്ഷേത്രജീവനക്കാർ ദേശാഭിമാനി വരിക്കാരായി

തിരുവൈരാണിക്കുളം ക്ഷേത്രജീവനക്കാരുടെ ദേശാഭിമാനി വാർഷിക വരിസംഖ്യ ടി കെ മോഹനൻ ഏറ്റുവാങ്ങുന്നു
കാലടി
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ 12 ജീവനക്കാരുടെ (ടെംപിൾ എംപ്ലോയീസ് യൂണിയൻ സിഐടിയു) ദേശാഭിമാനി ദിനപത്രത്തിന്റെ വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി കെ മോഹനൻ ഏറ്റുവാങ്ങി. അഞ്ചുപേർ മാസവരിക്കാരുമായി.
യൂണിയൻ ഭാരവാഹികളായ പി മനോഹരൻ, എ എസ് രമേശൻ, സിപിഐ എം ശ്രീമൂലനഗരം ലോക്കൽ സെക്രട്ടറി എം പി അബു, എം എ ഷെഫിഖ്, ഒ എൻ ഗോപാലകൃഷ്ണൻ, എ എൻ മോഹനൻ, കെ കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.








0 comments