Deshabhimani

കെഎസ്ടിഎ കൂത്താട്ടുകുളം ഉപജില്ലാസമ്മേളനം

സ്കൂളുകളിലെ ഇന്റർനെറ്റ് സൗജന്യസേവനം പുനസ്ഥാപിക്കണം

KSTA Koothattukulam

കെഎസ്ടിഎ കൂത്താട്ടുകുളം ഉപജില്ലാസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ബിനോയ് ടി മോഹൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 16, 2026, 01:34 AM | 1 min read

കൂത്താട്ടുകുളം


സ്കൂളുകളിലെ ഇന്റർനെറ്റ് സൗജന്യസേവനം പുനസ്ഥാപിക്കണമെന്ന് കെഎസ്ടിഎ കൂത്താട്ടുകുളം ഉപജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, ഉച്ചഭക്ഷണത്തുക വർധിപ്പിക്കുക, ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, സെൻസസ് ഡ്യൂട്ടിയുള്ള അധ്യാപകർക്ക് പകരം അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു.


കെഎസ്ടിഎ കൂത്താട്ടുകുളം ഉപജില്ലാസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ബിനോയ് ടി മോഹൻ ഉദ്ഘാടനം ചെയ്തു. വിജയ് കെ ബേബി അധ്യക്ഷനായി. ​ഷാജി ജോൺ, ബേബി ഗിരിജ, ഷൈജു ജോൺ, റോണി കെ മാത്യു, ടി വി മായ, അനു പി സാമുവൽ, ബിനിൽ രഘു, പി വി രാജീവ്, എ വി വിനോദ്, ഷാജി ജോർജ്, എം കെ രാജു എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: ജെയിംസ് കെ ജേക്കബ് (പ്രസിഡന്റ്‌), ടി വി മായ, വിജയ് കെ ബേബി, കെ വി ജിഷ (വൈസ് പ്രസിഡന്റുമാർ), ഷൈജു ജോൺ (സെക്രട്ടറി), റോണി മാത്യു, ബോബി ജോയ്, ടി എസ് രമ്യ (ജോയിന്റ്‌ സെക്രട്ടറിമാർ), ശരത് കൃഷ്ണൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home