Deshabhimani

print edition ലീഗിന്റെ വകുപ്പുകളിലും ആർഎസ്‌എസ്‌ ഭരണം

BJP Muslim League
avatar
പി വി ജീജോ

Published on Nov 16, 2026, 01:31 AM | 1 min read

കോഴിക്കോട്‌: വി ഡി സതീശൻ സർക്കാർ ആറാം മാസത്തിലേക്ക്‌ കടക്കവേ മുസ്ലിംലീഗിനെയും മന്ത്രിമാരെയും നയിക്കുന്നതും നിയന്ത്രിക്കുന്നതും ആർഎസ്‌എസ്‌ ആണെന്ന ചർച്ച ശക്തമാകുന്നു. സതീശൻ സർക്കാർ ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന സർക്കാരായി മാറിയെന്ന വിമർശം മുസ്ലിം ലീഗിലും സജീവം.


ആർഎസ്‌എസ്‌ മുതൽ ബാലഗോകുലം വരെയുള്ള സംഘപരിവാർ സംഘടനകളുമായി ചേർന്ന്‌ സർവമേഖലയിലും കാവിവൽക്കരണം അരങ്ങുതകർക്കുകയാണ്‌. ലീഗ്‌ മന്ത്രിമാർ ആർഎസ്‌എസ്‌ നയം മത്സരിച്ച്‌ നടപ്പാക്കുന്നു. ബാലഗോകുലത്തിന്റെ മയിൽപ്പീലി സ്‌കോളർഷിപ്പ് പരീക്ഷ പൊതുവിദ്യാലയങ്ങളിൽ നടത്താൻ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ അനുമതി നൽകിയതാണ്‌ ഒടുവിലത്തെ തീരുമാനം. ലീഗ്‌ മന്ത്രി ചെയർമാനായ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ അംഗമായി സംഘപരിവാർ സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയെ നിയമിച്ചതിന്റെ തുടർച്ചയാണിത്‌.


സർവകലാശാലകളിൽ വൈസ്‌ ചാൻസലർമാർ മുതൽ സെനറ്റിലും സിൻഡിക്കറ്റിലും ബോർഡ് ഓഫ് സ്റ്റഡീസിലും അക്കാദമി ക‍ൗൺസലിലും സംഘപരിവാറുകാരെ കുടിയിരുത്തി. പിഎം ശ്രീയും കേന്ദ്ര സർക്കാരിന്റെ എംബ്ലം പതിക്കലും വന്ദേമാതരവും ഹലാലാക്കി. തദ്ദേശ തെരഞ്ഞെടുപ്പ്‌ കമീഷണറായി ആർഎസ്‌എസുകാരനെ നിയമിച്ചു. സർക്കാർ കേസ്‌ വാദിക്കാൻ ആർഎസ്‌എസുകാരെ നിയോഗിക്കുകയും വഖഫ്‌ ബോർഡിൽ അമുസ്‌ലിങ്ങളെ നിയമിക്കാമെന്ന്‌ കോടതിയിൽ ഉറപ്പുനൽകുകയുംചെയ്‌തു.


തിരുവനന്തപുരത്ത്‌ യുവമോർച്ചക്കാർ തടഞ്ഞ്‌ കാറിൽനിന്ന്‌ ഇറക്കിവിട്ടപ്പോൾ കൈകൂപ്പി നടന്ന്‌ കെ എം ഷാജി വിധേയത്വം പ്രകടിപ്പിച്ചു. മന്ത്രിമാരുടെ ഓഫീസിലും ലീഗ്‌ ഓഫീസുകളിലും ഇഡി കയറാതിരിക്കാനാണ്‌ ആർഎസ്‌എസ്‌ സേവയെന്ന വിമർശം ശരിവയ്‌ക്കുംവിധമാണ്‌ ഭരണത്തിന്റെ പോക്ക്‌. വഖഫ്‌ ബോർഡിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ) യ്‌ക്ക്‌ പ്രാതിനിധ്യം നിഷേധിച്ച സർക്കാർ ആർഎസ്‌എസിനായി എല്ലാവാതിലും തുറന്നിടുകയാണ്‌. വി ഡി സതീശനെക്കാൾ വലിയ രാജഭക്തിയോടെ സംഘപരിവാർ അജൻഡ നടപ്പാക്കുകയാണ്‌ ലീഗ്‌.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home