Deshabhimani

print edition മഹാറാലിയോടെ കിസാൻസഭ സമ്മേളനത്തിന്‌ തുടക്കം

തെലങ്കാനയിലെ നൽഗൊണ്ടയിൽ നടക്കുന്ന അഖിലേന്ത്യ കിസാൻസഭയുടെ 36–ാം സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം സിപിഐ എം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നു

തെലങ്കാനയിലെ നൽഗൊണ്ടയിൽ നടക്കുന്ന അഖിലേന്ത്യ കിസാൻസഭയുടെ 36–ാം സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം സിപിഐ എം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നു

avatar
എം പ്രശാന്ത്‌

Published on Nov 16, 2026, 01:25 AM | 1 min read

നൽഗൊണ്ട: എട്ട്‌ പതിറ്റാണ്ടുമുമ്പ് അവകാശങ്ങൾക്കായി കർഷകർ ആയുധമെടുത്ത്‌ പോരാടിയ തെലങ്കാനയുടെ മണ്ണിൽ പതിനായിരങ്ങൾ അണിനിരന്ന ആവേശോജ്വലമായ റാലിയോടെ കിസാൻസഭയുടെ 36–ാമത്‌ അഖിലേന്ത്യാ സമ്മേളനത്തിന്‌ തുടക്കമായി. പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി ലക്ഷ്യത്തിലേക്ക്‌ കുതിക്കാനുള്ള പാഠങ്ങൾ പകർന്നുനൽകിയ നൽഗൊണ്ടയിലെ വിപ്ലവഭൂമി ഇനി മൂന്നുദിവസം ചർച്ചചെയ്യുക ഇന്ത്യൻ കർഷകരുടെ അവകാശപ്പോരാട്ടങ്ങളെക്കുറിച്ചാകും. തീവ്രവലതുപക്ഷ ഭരണാധികാരികളുടെയും വൻകിട കോർപ്പറേറ്റുകളുടെയും നീരാളിപ്പിടിത്തത്തിൽ നിന്ന്‌ ദരിദ്ര– ഇടത്തരം കർഷകരുടെയും തൊഴിലാളികളുടെയും മോചനപ്പാത വരച്ചിടുകയെന്ന ഉത്തരവാദിത്വമാണ്‌ നൽഗൊണ്ട സമ്മേളനം ഏറ്റെടുത്തിട്ടുള്ളത്‌.


പുതിയ കുതിപ്പിന്‌ സജ്ജരാകാൻ ആഹ്വാനം ചെയ്യുന്ന മഹാറാലിക്ക്‌ തുടക്കമായത്‌ ഹൈദരാബാദ്‌ റോഡിലെ മാരിഗുഡയിൽ നിന്നാണ്‌. പകൽ രണ്ടരയ്‌ക്ക്‌ തുടങ്ങിയ റാലിയുടെ മുൻനിര പൊതുസമ്മേളന വേദിയായ എൻടി കോളേജ്‌ ഗ്ര‍ൗണ്ടിലേക്ക്‌ കടന്നപ്പോഴേക്കും മൈതാനം നിറഞ്ഞിരുന്നു. റെഡ്‌ വളന്റിയർ മാർച്ചിനൊപ്പം നാടൻ കലാരൂപങ്ങളും ആദിവാസി നൃത്തശിൽപ്പങ്ങളും നിശ്‌ചലദൃശ്യങ്ങളുമെല്ലാമായി നീങ്ങിയ റാലിയെ അഭിവാദ്യം ചെയ്യാൻ ദേശീയപാതയ്‌ക്ക്‌ ഇരുവശവും ജനങ്ങൾ തിങ്ങിനിറഞ്ഞു.


സിപിഐ എം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌, കിസാൻസഭ ഭാരവാഹികളായ അശോക്‌ ധാവ്‌ളെ, വിജൂ കൃഷ്‌ണൻ, ജിതേന്ദ്ര ച‍ൗധരി, പി കൃഷ്‌ണപ്രസാദ്‌ തുടങ്ങിയവർ റാലിയെ മുൻനിരയിൽ നിന്ന്‌ നയിച്ചു.

പൊതുസമ്മേളനം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. മുതിർന്ന കിസാൻസഭ നേതാവ്‌ ജി രംഗറെഡ്ഡി അധ്യക്ഷനായി. പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. ധാവ്‌ളെ പതാക ഉയർത്തും. വിജൂ കൃഷ്‌ണൻ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

BJP Muslim League

04

print edition ലീഗിന്റെ വകുപ്പുകളിലും ആർഎസ്‌എസ്‌ ഭരണം
deshabhimani editorial

05

print edition പൊതുവിദ്യാഭ്യാസത്തിലും ബിജെപിക്ക്‌ കുടപിടിക്കുന്നു
deshabhimani section

Recommended

Deshabhimani
Home