ad
Deshabhimani

കെഎസ്‌ടിഎ 
ഉപജില്ലാ കൺവൻഷൻ

KSTA

കെഎസ്‌ടിഎ തൃപ്പൂണിത്തുറ ഉപജില്ലാ കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം ഡാൽമിയ തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 02:30 AM | 1 min read

തൃപ്പൂണിത്തുറ


കെഎസ്‌ടിഎ തൃപ്പൂണിത്തുറ ഉപജില്ലാ കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം ഡാൽമിയ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പി എൻ സിന്ധു അധ്യക്ഷയായി. ബിനോജ് വാസു, എൽ ബിന്ദു, പി ബി അബിത, എ സൗമ്യ എന്നിവർ സംസാരിച്ചു.


പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന പിഎം ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് സർക്കാരിനോട് കൺവൻഷൻ ആവശ്യപ്പെട്ടു.


കൊച്ചി


​കെഎസ്ടിഎ എറണാകുളം ഉപജില്ലാ കൺവൻഷൻ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ്‌ സീന വർഗീസ് അധ്യക്ഷയായി. സബ്ജില്ലാ എക്സിക്യൂട്ടീവ് അംഗം ബി ജയേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി എ നിഷാദ് ബാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പെറ്റ് ജേക്കബ്, എ എൻ ബിജു, എസ് ജിതേഷ്, ജില്ലാ കമ്മിറ്റി അംഗം വിഎം സുജില റാണി എന്നിവർ സംസാരിച്ചു.


പറവൂർ


കെഎസ്ടിഎ പറവൂർ സബ്ജില്ലാ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം പി എം ഷൈനി ഉദ്ഘാടനം ചെയ്തു. എ എ അജയൻ അധ്യക്ഷനായി. സെൻസസ് ഡ്യൂട്ടിയിലുള്ള അധ്യാപകർക്ക് പകരമായി താൽക്കാലിക അധ്യാപകരെ നിയമിക്കുക, എച്ച്എം പ്രമോഷൻ ഉൾപ്പെടെയുള്ളവ സമയബന്ധിതമായി നടത്തുക, മുൻ വർഷങ്ങളിലേതുപോലെ അധ്യാപകരുടെ ഓൺലൈൻ ട്രാൻസ്‌ഫർ നടപടികൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവൻഷൻ മുന്നോട്ടുവച്ചു.

കെ അജിത, എം വി അജു, വിമൽ വിൻസെന്റ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home