കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

അസീസ്
ചാവക്കാട്
ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. എടക്കഴിയൂർ പഞ്ചവടി പടിഞ്ഞാറ് പുതുവീട്ടിൽ അസീസ് (54) ആണ് മരിച്ചത്. വ്യാഴം രാത്രി ഏഴോടെ എടക്കഴിയൂർ പഞ്ചവടി ആറാംകല്ല് ഭാഗത്ത് ദേശീയ പാത 66 മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. ഭാര്യ: ഖദീജ. മക്കൾ: അൻസിയ, ബിൻസി, സഹദിയ, താഹിർ.








0 comments