ad
Deshabhimani

പൂർവവിദ്യാർഥി സംഗമം

മുതുകുളം കെ വി സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമം ’ഓർമച്ചെപ്പ്' 
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു

മുതുകുളം കെ വി സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമം ’ഓർമച്ചെപ്പ്' 
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 12:11 AM | 1 min read

കാർത്തികപ്പള്ളി ​

മുതുകുളം കെ വി സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർഥി സംഗമം ‘ഓർമച്ചെപ്പ്' മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. 2001-–2003 ഹയർസെക്കൻഡറി ബാച്ചിൽ പഠിച്ചവരുടെ നേതൃത്വത്തിലാണ് സംഗമം നടന്നത്. പ്രസിഡന്റ്‌ ബി വിമൽകുമാർ അധ്യക്ഷനായി. സ്‌കൂൾ മാനേജർ ഡോ. ഹിമരാജ്, പ്രിൻസിപ്പൽ എസ് കൃഷ്‌ണകുമാരി, ഹെഡ്മാസ്‌റ്റർ കെ ആർ രാകേഷ്, മുൻ അധ്യാപിക പങ്കജം, ആർ അഞ്‌ജലി, അരുൺ, ആർ വിദ്യ, പി പ്രവീൺ എന്നിവർ സംസാരിച്ചു. സംഘടനയുടെ സ്‌കൂളിലേക്ക് സ്‌പോർട്സ് ഉപകരണങ്ങൾ സമ്മാനിച്ചു. സ്‌കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ്‌മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്‌തു. അധ്യാപകരെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home