ad
Deshabhimani

സദ്യയുണ്ണാനെത്തിയത്‌ അരലക്ഷം പേർ

അഷ്ടമിരോഹിണി ദിനത്തിലെ പ്രസാദ ഊട്ടിന് തുടക്കം കുറിച്ച് ദേവസ്വം 
ചെയര്‍മാന്‍ എ വി ഗോപിനാഥ് ആദ്യ സദ്യ വിളമ്പുന്നു

അഷ്ടമിരോഹിണി ദിനത്തിലെ പ്രസാദ ഊട്ടിന് തുടക്കം കുറിച്ച് ദേവസ്വം 
ചെയര്‍മാന്‍ എ വി ഗോപിനാഥ് ആദ്യ സദ്യ വിളമ്പുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 12:15 AM | 1 min read


ഗുരുവായൂര്‍

അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂരിൽ സദ്യയുണ്ണാനെത്തിയത് അരലക്ഷത്തോളം പേര്‍. രാവിലെ ഒമ്പതിന് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങി. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ആദ്യസദ്യവിളന്പി. ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു. തുടർന്ന് വിശ്വാസികളുടെ ഇലയിൽ വിഭവങ്ങൾ വിളമ്പി. ദേവസ്വം ഭരണസമിതി അംഗം എം യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വമേകി. തെക്കേനട ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.15 വരെയും അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലും 6.30വരെയും പന്ത്രണ്ട് മണിക്കൂറിലധികം സമയവും പ്രസാദ ഊട്ട് തുടര്‍ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home