സെൻസസ്: ഡ്യൂട്ടി ലീവ് അനുവദിക്കണം

കെഎസ്ടിഎ കോലഞ്ചേരി ഉപജില്ലാ കൺവൻഷനോടനുബന്ധിച്ച് എംജി സർവകലാശാല ബിഎഡ് ഇംഗ്ലീഷ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഗായത്രി സഹജനെ അനുമോദിക്കുന്നു
കോലഞ്ചേരി
സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ച് പകരം ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കണമെന്ന് കെഎസ്ടിഎ കോലഞ്ചേരി ഉപജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ഡാൽമിയ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ എം മേരി അധ്യക്ഷയായി.
സണ്ണി വർഗീസ്, ഡോ. ടി എസ് സപർണ, കെ എം ഷെഫീഖ്, എം ആർ അജയ്‌മോൻ എന്നിവർ സംസാരിച്ചു. എംജി സർവകലാശാല ബിഎഡ് ഇംഗ്ലീഷ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഗായത്രി സഹജനെ അനുമോദിച്ചു.










0 comments