ad
Deshabhimani

കെഎസ്‌എസ്‌പിയു കൺവൻഷൻ

KSSPU

കെഎസ്‌എസ്‌പിയു പൂതൃക്ക യൂണിറ്റ് കൺവൻഷൻ ജില്ലാ പഞ്ചായത്ത് അംഗം സുജിത്‌ പോൾ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 01:34 AM | 1 min read

കോലഞ്ചേരി


കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്സ് യൂണിയൻ പൂതൃക്ക യൂണിറ്റ് കൺവൻഷൻ ജില്ലാ പഞ്ചായത്ത് അംഗം സുജിത് പോൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പി കെ ബാലൻ കർത്താ അധ്യക്ഷനായി.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ജോസഫ് സാമൂഹ്യക്ഷേമ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ജോസ് കെ ജോസഫ് ആദ്യകാല പ്രവർത്തകരെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു.


പഞ്ചായത്തംഗം ടി കെ സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ കൃഷ്ണൻ, സി കെ രാമചന്ദ്രൻ, സി ഡി പത്മാവതിയമ്മ, വി എം ഏലിയാമ്മ, പി കെ സുരേഷ്, എം കെ വിശ്വംഭരൻ, ബിനോയ് ചാക്കോ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home