print edition മോദി വീണ്ടും വിദേശത്തേക്ക്


സ്വന്തം ലേഖകൻ
Published on Jun 14, 2026, 02:48 AM | 1 min read
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആറുദിന വിദേശപര്യടനത്തിന് ശനിയാഴ്‌ച തുടക്കമായി. ഫ്രാൻസും സ്ലൊവാക് റിപബ്ലിക്കുമാണ് സന്ദർശിക്കുക. ഫ്രാൻസിൽ ജി–7 ഉച്ചകോടിയിൽ പങ്കെടുക്കും. 1993ൽ സ്ലൊവാക് റിപബ്ലിക് സ്വതന്ത്രരാഷ്‌ട്രമായ ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ആദ്യം ഫ്രാൻസിൽ ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ച നടത്തും.
ഞായർ, തിങ്കൾ ദിവസങ്ങളിൽ സ്ലൊവാക് റിപബ്ലിക് സന്ദർശിച്ച് പ്രസിഡന്റ് പീറ്റർ പെല്ലഗ്രിനിയുമായും പ്രധാനമന്ത്രി റോബർട്ട് --ഫിക്കോയുമായും കൂടിക്കാഴ്‌ച നടത്തും. വീണ്ടും ഫാൻസിലെത്തി ജി–7 ഉച്ചകോടിയ്‌ക്കിടെ രാഷ്‌ട്രത്തലവൻമാരുമായി കൂടിക്കാഴ്‌ച നടത്തും. തുടർച്ചയായ എട്ടാം തവണയാണ് ജി–7 ഉച്ചകോടിയിലേക്ക് ഇന്ത്യയ്‌ക്ക് ക്ഷണം കിട്ടുന്നത്.
പശ്‌ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ വിദേശയാത്രകൾ ഒഴിവാക്കണമെന്ന് മോദി ജനങ്ങളോട് ആഹ്വാനം ചെയ്‌തിരുന്നു. അതിനുശേഷം മെയ് 15 മുതൽ 20 വരെ ആറുദിവസത്തെ വിദേശപര്യടനം മോദി നടത്തി. യുഎഇ, നെതർലൻഡ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് പോയത്.










0 comments