ad
Deshabhimani

print edition അയോധ്യ ഫണ്ട്‌ വെട്ടിപ്പ്‌; അന്വേഷണം 
വഴിതിരിക്കാൻ ശ്രമം

Ayodhya.jpg
avatar
സ്വന്തം ലേഖകൻ

Published on Jun 14, 2026, 02:53 AM | 1 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ അഴിമതി പുറത്തുവന്നതോടെ അന്വേഷണം വഴിതിരിക്കാൻ കേന്ദ്രസർക്കാരും സംഘപരിവാറും. സുതാര്യ അന്വേഷണമുണ്ടായാൽ തിരിച്ചടിയുണ്ടാകുമെന്ന ഭയത്തിൽ യുപി സർക്കാരിനെക്കൊണ്ട്‌ സംസ്ഥാനതല അന്വേഷണത്തിന്‌ ഉത്തരവിറക്കിപ്പിച്ചു. പ്രതിപക്ഷ പാർടികളുൾപ്പെടെ ആവശ്യപ്പെടുന്ന സ്വതന്ത്ര അന്വേഷണം ഒഴിവാക്കി സംസ്ഥാനതല അന്വേഷണം മതിയെന്ന നിലപാടിലാണ്‌ തുടക്കംമുതലേ ആർഎസ്എസ്‌.


ഇ‍ൗ ആവശ്യമുന്നയിച്ച്‌ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുകയുംചെയ്തിരുന്നു. ജുഡീഷ്യൽ അന്വേഷണമുൾപ്പെടെ വേണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിലാണ്‌ കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ക്ഷേത്ര ട്രസ്റ്റ്‌ തിടുക്കപ്പെട്ട്‌ സംസ്ഥാനതല അന്വേഷണത്തിന്‌ ആവശ്യമുയർത്തിയത്‌. ഇത്‌ പരിഗണിച്ച്‌ ശനി രാത്രിയോടെയാണ്‌ പ്രത്യേക അന്വേഷകസംഘത്തെ രൂപീകരിച്ചത്‌. ഒരു ഐജിയെയും രണ്ട്‌ ഐഎഎസ്‌ ഉദ്യോഗസ്ഥരെയും ഉൾപ്പെടുന്നതാണ്‌ സംഘം. ഇതോടെ അന്വേഷണം യുപി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാകും.


2024 മുതൽ ലഭിച്ച സംഭാവനകളുടെ ഓഡിറ്റ്‌ നടത്തിയപ്പോഴാണ്‌ അഴിമതി പുറത്തുവന്നത്‌. ബാങ്ക്‌ അക്ക‍ൗണ്ടിലെ തുകയും ലഭിച്ച പണവുംതമ്മിൽ വലിയ പൊരുത്തക്കേടാണ്‌ കണ്ടെത്തിയത്‌. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറിയും വിഎച്ച്‌പി നേതാവുമായ ചന്പത്ത്‌ റായ്‌യും സംശയനിഴലിലാണ്‌. ക്രമക്കേടിൽ പരാതി നൽകിയതിനെത്തുടർന്ന്‌ ട്രസ്റ്റ്‌ അക്ക‍ൗണ്ടന്റിനെ ചന്പത്ത്‌ റായ്‌ നീക്കിയിരുന്നു. മഹിപാൽ സിങ്‌ എന്ന ജീവനക്കാരനാണ്‌ അഴിമതി ചൂണ്ടിക്കാണിച്ചതിന്‌ നടപടി നേരിട്ടത്‌.


എട്ടുമാസത്തെ സിസിടിവി ദൃശ്യങ്ങൾ ചന്പത്ത്‌ റായ് നീക്കിയെന്നും സംഭാവനയായി ലഭിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളുടെ കണക്കുകൾ ആർക്കുമറിയില്ലെന്നും മഹിപാൽ പറഞ്ഞു. സിസിടിവിയുടെ സാന്നിധ്യത്തിലാണ്‌ ക്ഷേത്രത്തിന്‌ ലഭിക്കുന്ന സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്നത്‌. ഡിജിറ്റൽ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നത്‌ സ്വകാര്യ കന്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ്‌ ആണ്‌. നേരത്തേ ക്ഷേത്രനിർമാണത്തിനായി വാങ്ങിയ ഭ‍‍‍ൂമിയിലും വലിയ രീതിയിൽ അഴിമതി നടന്നതായി തെളിഞ്ഞിരിന്നു. അതേസമയം, ക്ഷേത്ര ട്രസ്റ്റ്‌ നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പതിവിന്‌ വിപരീതമായി അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമതും അയോധ്യയിലെത്തിയതായും റിപ്പോർട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home