ജനകീയ വികസനരേഖ : ഫോക്കസ് ഗ്രൂപ്പ് ചർച്ചാ പരിശീലനം നടത്തി

കളമശേരി
ജനകീയ വികസനരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിഷയാധിഷ്ഠിത ഫോക്കസ് ഗ്രൂപ്പ് ചർച്ചയുടെ ജില്ലാ പരിശീലനം നടത്തി. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുമുന്നോടിയായാണ് പരിശീലനം നടത്തിയത്. ‘ഗ്രൂപ്പുചർച്ചയുടെ പ്രാധാന്യം, മുന്നൊരുക്കങ്ങൾ, രീതി’ വിഷയത്തിൽ എം കെ രാജേന്ദ്രൻ ക്ലാസെടുത്തു. വിദ്യാഭ്യാസം, ആരോഗ്യം, ദുരന്തനിവാരണം വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചു. എ കെ രഞ്ചൻ, ടി കെ ജോഷി, എസ് എസ് മധു, വികസന ഉപസമിതി ചെയർമാൻ പി കെ അരവിന്ദാക്ഷൻ, കൺവീനർ പി എസ് മുരളി, കോ–-ഓർഡിനേറ്റർ ടി പി ഗീവർഗീസ് തുടങ്ങിയവർ സംസാരിച്ചു.









0 comments