Deshabhimani

കെഎസ്ആര്‍ടിഇഎ ധര്‍ണ നടത്തി

ksrtea

വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിഇഎ എറണാകുളം യൂണിറ്റില്‍ നടത്തിയ ധര്‍ണ സംസ്ഥാന ട്രഷറർ പി എ ജോജോ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 29, 2026, 02:06 AM | 1 min read

കൊച്ചി


ഡിഎ കുടിശ്ശിക അനുവദിക്കുക, എന്‍പിഎസ്, എന്‍ഡിആര്‍ കുടിശ്ശിക അടച്ചുതീർക്കുക, താല്‍ക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കുക, രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിഇഎ (സിഐടിയു) ജില്ലയിലെ 10 യൂണിറ്റുകളിലും ധര്‍ണ നടത്തി. എറണാകുളത്ത് സംസ്ഥാന ട്രഷറർ പി എ ജോജോ ഉദ്ഘാടനം ചെയ്തു.


പെരുമ്പാവൂരിൽ സിഐടിയു ഏരിയ സെക്രട്ടറി സുജു ജോണി, കോതമംഗലത്ത് സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയ്, മൂവാറ്റുപുഴയിൽ സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, പിറവത്ത് കെഎസ്ടിഎ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൽ മാഗി, കൂത്താട്ടുകുളത്ത് സിഐടിയു ഏരിയ പ്രസിഡന്റ് സി എൻ പ്രഭകുമാർ, ആലുവ റീജണല്‍ വര്‍ക്ക്ഷോപ്പില്‍ സിഐടിയു ഏരിയ പ്രസിഡന്റ് തമ്പി പോൾ, പറവൂരിൽ സിഐടിയു എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി ടി ആര്‍ ബോസ്, അങ്കമാലിയിൽ സിഐടിയു ഏരിയ പ്രസിഡന്റ് പി വി ടോമി, ആലുവയിൽ സിഐടിയു ഏരിയ സെക്രട്ടറി പി എം സഹീർ എന്നിവർ ഉദ്ഘാടനം ചെയ്തു.


​വിവിധ യൂണിറ്റുകളിൽ വിനീത വിജയൻ, പി ടി രാജീവ്, ജി ഹരികുമാർ, സി എം സിദ്ദിഖ്‌, സജിത് ടി എസ് കുമാർ, പി കെ സജീവൻ, പി കെ ജുബിൻ, പി ഐ സവാദ്, എ കെ ബിജു, എസ് സാജി, മിഥുൻ സി കുമാർ, ടി ആർ അശോക് കുമാർ, എസ് പ്രിയ എന്നിവര്‍ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home