Deshabhimani

പൊതുഗതാഗത സംരക്ഷണജാഥ സംഘടിപ്പിച്ചു

KSRTEA

ജില്ലാ പൊതുഗതാഗത സംരക്ഷണ പ്രചാരണജാഥ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 01:11 AM | 1 min read

കൊച്ചി


കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന വാർഷിക ജനറൽ കൗൺസിൽ 22, 23 തീയതികളിൽ തിരുവനന്തപുരത്ത് ചേരും. ഇതിനോടനുബന്ധിച്ച് 22ന് പൊതുഗതാഗത സംരക്ഷണറാലി സംഘടിപ്പിക്കും. റാലിയുടെ പ്രചാരണാർഥം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി കെ ജുബിൻ ക്യാപ്റ്റനായ ജാഥ സിഐടിയു ജില്ലാകമ്മിറ്റി അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. കേന്ദ്ര, -കേരള സർക്കാരുകളുടെ പൊതുഗതാഗത സംവിധാനങ്ങളെ തകർക്കുന്ന നയങ്ങൾക്കെതിരെയാണ് പൊതുഗതാഗത സംരക്ഷണറാലി.


വിവിധ യൂണിറ്റുകളില്‍ ജാഥ പര്യടനം നടത്തി. ആലുവയില്‍ സിഐടിയു ഏരിയ സെക്രട്ടറി പി എം സഹീര്‍, റീജണൽ വർക്‌ഷോപ്പിൽ ചൂർണിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ എ ഹാരിസ്, പറവൂരിലും എറണാകുളത്തും സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി ആര്‍ ബോസും രഘുനാഥ് പനവേലിയും ഉദ്ഘാടനം ചെയ്തു. ജാഥാ വൈസ് ക്യാപ്റ്റൻ വി വിനിത, മാനേജർ ജി ഹരികുമാർ, അംഗങ്ങളായ പി ഐ സവാദ്, എസ് സാജി, എ കെ ബിജു എന്നിവർ സംസാരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home