ad
Deshabhimani

കെഎസ്ആർടിഇഎ പ്രതിഷേധസംഗമം

KSRTEA

കെഎസ്ആർടിഇഎ എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ നടത്തിയ പ്രതിഷേധസംഗമം സംസ്ഥാന 
വർക്കിങ്‌ പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 05, 2026, 01:23 AM | 1 min read

മൂവാറ്റുപുഴ


രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം നിർത്തലാക്കുക, അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥലംമാറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിഇഎ എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ പ്രതിഷേധസംഗമം നടത്തി.


അസോസിയേഷൻ സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി എം സിദ്ദിഖ് അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ സി സുനിൽകുമാർ, ജില്ലാ സെക്രട്ടറി സജിത് ടി എസ് കുമാർ, ജില്ലാ ട്രഷറർ പി കെ സജീവൻ, സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home