കെഎസ്ആർടിഇഎ പ്രതിഷേധിച്ചു
കെഎസ്ആർടിസി ബദലി വിഭാഗം ജീവനക്കാരെ തിരിച്ചെടുക്കണം

ഏകപക്ഷീയമായി മാറ്റിനിർത്തിയ ബദലി വിഭാഗം ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിഇഎ ജില്ലാ കമ്മിറ്റി ആലുവയിൽ നടത്തിയ ധർണ സിഐടിയു ജില്ലാ ട്രഷറർ സി കെ പരീത് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
കെഎസ്ആർടിസി മാനേജ്മെന്റ് ഏകപക്ഷീകമായി മാറ്റിനിർത്തിയ ബദലി വിഭാഗം (എം പാനൽ) ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിഇഎ (സിഐടിയു) ജില്ലാ കമ്മിറ്റി ധർണ നടത്തി. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുമുന്നിൽ നടത്തിയ ധർണ സിഐടിയു ജില്ലാ ട്രഷറർ സി കെ പരീത് ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് വി വിനിത അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി ടി രാജീവ്, ഓർഗനൈസിങ് സെക്രട്ടറി പി കെ ജുബിൻ, വനിതാ സബ്കമ്മിറ്റി കൺവീനർ എസ് സാജി, ടി എസ് സജിത് കുമാർ, ജി ഹരികുമാർ, ടി ആർ അശോക് കുമാർ, പി കെ സജീവൻ എന്നിവർ സംസാരിച്ചു. മാറ്റിനിർത്തപ്പെട്ട തൊഴിലാളികളടക്കം വൻ തൊഴിലാളി പങ്കാളിത്തത്തോടെയായിരുന്നു ധർണ.










0 comments