കെഎസ്‌ആർടിഇഎ പ്രതിഷേധക്കൂട്ടായ്മ നടത്തി

കെഎസ്‌ആർടിഇഎ പ്രതിഷേധക്കൂട്ടായ്‌മ സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ തൊഴിലാളിസമരങ്ങളെ അടിച്ചമർത്തുന്ന ബിജെപി സർക്കാരുകളുടെ സമീപനത്തിനെതിരെ കെഎസ്‌ആർടിഇഎ (സിഐടിയു) എറണാകുളം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്‌മ നടത്തി.
സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്‌തു. കെഎസ്‌ആർടിഇഎ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി കെ ജൂബിൻ, ജില്ലാ പ്രസിഡന്റ് വി വിനിത, പി ടി രാജീവ്, ജി ഹരികുമാർ, സി ബി ബിനോ എന്നിവർ സംസാരിച്ചു.










0 comments