പറമ്പയം- നെടുവന്നൂർ റൂട്ടിലെ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം

ചെങ്ങമനാട് പഞ്ചായത്തിലെ പറമ്പയം- നെടുവന്നൂർ റൂട്ടിൽ നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശേരിയും പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങളും കെഎസ്ആർടിസി ആലുവ അസി. ട്രാൻസ്പോർട്ട് ഓഫീസർ പി എൻ സുനിൽ കുമാറിന് നിവേദനം നൽകുന്നു
നെടുമ്പാശേരി
പറമ്പയം -നെടുവന്നൂർ റൂട്ടിൽ നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങമനാട് പഞ്ചായത്ത് ജനപ്രതിനിധികൾ. കപ്രശേരി ഐഎച്ച്ആർഡി സ്കൂൾ, ഗവ. യുപി സ്കൂൾ തുടങ്ങിയ വിദ്യഭ്യാസസ്ഥാപനങ്ങളും ഉദ്യോഗസ്ഥർ, തൊഴിലാളികൾ, ദേശീയപാതയിൽ പറമ്പയവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവരടക്കം നൂറുകണക്കിന് യാത്രക്കാർക്ക് ആശ്വാസമായിരുന്നു ബസ് സർവീസ്.
സർവീസ് എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശേരിയും പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങളായ ആർ സുനിൽകുമാർ, സി പി പ്രമോദ്കുമാർ എന്നിവർ കെഎസ്ആർടിസി ആലുവ അസി. ട്രാൻസ്പോർട്ട് ഓഫീസർ പി എൻ സുനിൽ കുമാറിന് നിവേദനം നൽകി. ആവശ്യം ഉന്നയിച്ച് വകുപ്പ് മന്ത്രി, അൻവർ സാദത്ത് എംഎൽഎ, കെഎസ്ആർടിസി എംഡി എന്നിവർക്ക് നേരിട്ട് നിവേദനം നൽകുമെന്നും പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.










0 comments