Deshabhimani

കെഎസ്ആർടിസി 
റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണം

ksrtc route

ആലുവ–പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിലെ യാത്രാക്ലേശം 
പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മാറമ്പിള്ളി ലോക്കൽ സെക്രട്ടറി 
എം എം അബ്ദുൽസലാം എടിഒയ്‌ക്ക്‌ നിവേദനം നൽകുന്നു

വെബ് ഡെസ്ക്

Published on Oct 20, 2026, 01:22 AM | 1 min read

പെരുമ്പാവൂർ


ആലുവ-–പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മാറമ്പിള്ളി ലോക്കൽ കമ്മിറ്റി അസിസ്‌റ്റന്റ്‌ ട്രാൻസ്‌പോർട്ട്‌ ഓഫീസർക്ക്‌ നിവേദനം നൽകി. ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തതുമൂലം വിദ്യാർഥികളുൾപ്പെടെ ദുരിതത്തിലാണ്‌. രാവിലെയും വൈകിട്ടും സർവീസ്‌ നടത്തുന്ന ചുരുക്കം ബസുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞ് യാത്രചെയ്യേണ്ടിവരുന്നു.


ആലുവ–പെരുമ്പാവൂർ റൂട്ടിൽ ബസ് സർവീസ് വർധിപ്പിക്കണമെന്നും രാവിലെയും വൈകിട്ടും അധിക സർവീസ് ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗതാഗതമന്ത്രി, കെഎസ്ആർടിസി എംഡി എന്നിവർക്കും നിവേദനം നൽകി. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം, മാറമ്പിള്ളി ലോക്കൽ സെക്രട്ടറി എം എം അബ്ദുൽസലാം എന്നിവർ ചേർന്നാണ്‌ നിവേദനം നൽകിയത്.


യാത്രാക്ലേശത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ബഹുജനപ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും മുന്നറിയിപ്പ്‌ നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home