ad
Deshabhimani

ശോച്യാവസ്ഥയിൽ 
തോട്ടുങ്ങൽ 
-കെഎസ്ആർടിസി റോഡ്

ksrtc road

ശോച്യാവസ്ഥയിലായ തോട്ടുങ്ങൽ - കെഎസ്ആർടിസി റോഡ്

വെബ് ഡെസ്ക്

Published on Jul 02, 2026, 02:01 AM | 1 min read

പെരുമ്പാവൂർ


ഒരുമാസംമുമ്പ് നിർമാണം പൂർത്തിയാക്കിയ തോട്ടുങ്ങൽ- കെഎസ്ആർടിസി റോഡ് ശോച്യാവസ്ഥയിൽ. വൺവേ റോഡായ തോട്ടുങ്ങൽ- കെഎസ്ആർടിസി റോഡിന്റെ എഎം റോഡിൽനിന്ന് തിരിയുന്ന ഭാഗമാണ് ശോച്യാവസ്ഥയിലായത്. കാനയ്ക്കുമുകളിൽ സ്ഥാപിച്ച സ്ലാബിനോടുചേർന്നുള്ള കോൺക്രീറ്റ്‌ തകർന്നുതുടങ്ങി. റോഡിൽ വലിയകുഴികളായി വാഹനങ്ങൾക്ക് കടന്നുപോകാനാകാതെ ഗതാഗതം നിരോധിച്ചിരുന്നു. നിർമാണം പൂർത്തിയാക്കി ഗതാഗതം പുനരാരംഭിച്ചെങ്കിലും റോഡ് പഴയ അവസ്ഥയിലാകുകയാണ്. ഭാരവാഹനങ്ങളും കെഎസ്ആർടിസി ബസുകളുമാണ് ഇതുവഴി പ്രധാനമായി കടന്നുപോകുന്നത്.


അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലങ്കിൽ സ്ലാബുകൾ തകരാനിടയുണ്ട്. കോൺക്രീറ്റ്‌ ഇളകി വലിയ കുഴിയായി മാറിക്കൊണ്ടിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home