ad
Deshabhimani

എണ്ണപ്പാറയിലും തായന്നൂരിലും ബിജെപി അക്രമം

സിപിഐ എം ഓഫീസും കൊടിമരവും തകർത്തു

സിപിഐ എം കൊടിമരം തകർത്ത നിലയിൽ

സിപിഐ എം കൊടിമരം തകർത്ത നിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Jul 02, 2026, 02:49 AM | 1 min read

രാജപുരം

എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന സിപിഐ എം തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരം ബിജെപിക്കാർ ആക്രമിച്ചു. ഓഫീസിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. ചൊവ്വ രാത്രിയാണ് സംഭവം. മുകളിലത്തെ നിലയുള്ള ടി കെ ശ്രീധരൻ സ്മാരക ഹാളിന്റെയും ജനൽ ചില്ലുകൾ തകർത്തു. എണ്ണപ്പാറയിലെ സിപിഐ എം കൊടിമരവും തായന്നൂരിലെ ടിമ്പർ തൊഴിലാളി യൂണിയൻ (സിഐടിയു) ഓഫീസും ആക്രമിച്ചു. തായന്നൂരിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സ്ഥാപിച്ച ബോർഡുകളും എണ്ണപ്പാറയിലും പരിസരത്തും സ്ഥാപിച്ച സിഐടിയു, ഡിവൈഎഫ്ഐ, സിപിഐ എം കൊടിമരങ്ങളും ചുവട്‌ അറുത്തുമാറ്റിയ നിലയിലാണ്. പ്രദേശത്ത് ഒരുവിധ രാഷ്ട്രീയ സംഘർഷമോ പ്രശ്നങ്ങളോ ഇല്ലാതിരിക്കുമ്പോഴാണ് ഇരുളിന്റെ മറവിൽ ആക്രമണം. സംഭവത്തിൽ ബിജെപി പ്രവർത്തകരായ എണ്ണപ്പാറ സ്വദേശി വിശാൽ (23), തോണിക്കല്ല് സ്വദേശി അഭിനവ് (25) എന്നിവർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. ഒന്നാം പ്രതിയായ വിശാൽ കൈമുറിഞ്ഞതിനെതുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു. ഇവിടെ എത്തിയ പൊലിസ് രണ്ടു പ്രതികളെയും അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. പുലർച്ചെ രണ്ടിനുശേഷമാണ് സംഭവം നടന്നതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home