ad
Deshabhimani

ആകാശപ്പാത

കാത്തിരിപ്പ് നീളുന്നു; ജനരോഷം ശക്തം

നീലേശ്വരം പുതിയപാലവും പഴയപലവും മാർക്കറ്റ്‌ ജങ്‌ഷനും

നീലേശ്വരം പുതിയപാലവും പഴയപലവും മാർക്കറ്റ്‌ ജങ്‌ഷനും

avatar
സ്വന്തം ലേഖകൻ

Published on Jul 02, 2026, 02:50 AM | 1 min read

നീലേശ്വരം

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരത്തിൽ ആവശ്യപ്പെടുന്ന ആകാശപ്പാത എന്ന് യാഥാർത്ഥ്യമാകും എന്ന ചോദ്യത്തിന് അധികൃതർക്ക്‌ ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. നിലവിലെ ഗതാഗതക്കുരുക്കിനും നഗരവിഭജനത്തിനും ശാശ്വതപരിഹാരമായി ജനകീയകർമസമിതിയും പ്രദേശവാസികളും ഉന്നയിക്കുന്നതാണ്‌ ആകാശപ്പാതയെന്ന ആവിശ്യം. ദേശീയപാത നഗരത്തെ മുറിച്ചുകടന്നുപോകുമ്പോൾ കോട്ടപ്പുറം ജങ്ഷനിൽ അടിപ്പാതമാത്രംപോര, നഗരത്തിന്റെ ഇരുവശങ്ങളെയും ബന്ധിപ്പിച്ച്‌ ആകാശപ്പാതതന്നെ വേണമെന്നാണ് നാട്ടുകാർ പറയുന്നത്‌. ഇതിനായുള്ള സമരങ്ങളും ശക്തമായി. പദ്ധതി പരിഗണിക്കാത്തതിൽ കടുത്ത അമർഷത്തിലാണ്‌ നാട്ടുകാർ. ​ നഗരത്തെ ഇല്ലാതാക്കരുത്‌ ​ആകാശപ്പാത യാഥാർഥ്യമായില്ലെങ്കിൽ നീലേശ്വരം നഗരം രണ്ടായി വിഭജിക്കപ്പെടും. ഇത് പ്രാദേശിക വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കും. നിലവിലെ കച്ചവടസ്ഥാപനങ്ങൾ പലതും പൂട്ടേണ്ടിവരും. നഗരത്തിലേക്ക് കടക്കാൻ മാർഗമില്ലാത്ത അവസ്ഥയിൽ ജനങ്ങൾ മറ്റ് പട്ടണങ്ങളെ ആശ്രയിക്കും. നീലേശ്വരത്തെ വ്യാപാര വാണിജ്യ രംഗം പാടെ തകരും. ​ ഗതാഗതക്കുരുക്കിന് 
ശാശ്വത പരിഹാരം വേണം ​നിലവിലെ അടിപ്പാത നിർദേശങ്ങൾ ഭാവിയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്‌. കോട്ടപ്പുറം ജങ്ഷനിൽ അടിപ്പാത നിർമിക്കാനുള്ള നിർദ്ദേശം എൻഎച്ച്എഐ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ഇരു സമരസമിതികളും ഇത് അംഗീകരിച്ചിട്ടില്ല. എന്നാൽ ആകാശപ്പാത ഇപ്പോൾ പരിഗണനയിലില്ലെന്നാണ് ദേശീയപാതാ അതോറിറ്റി എഞ്ചിനിയർമാർ പറയുന്നത്. ​ ജനങ്ങൾ സമരമുഖത്ത്‌ ​ജനകീയകർമസമിതിയുടെയും ജനകീയസമരസമിതിയുടെയും നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളും പ്രതിഷേധങ്ങളമായി ജനങ്ങൾ രംഗത്തുണ്ട്. എന്നാൽ രാഷ്ട്രീയ ഇടപെടലാണ് ആവശ്യമെന്നാണ് ഭൂരിഭാഗം ജനങ്ങളും പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി സമ്മർദംചെലുത്തണമെന്നും ഒരു വിഭാഗം പറയുന്നു. നീലേശ്വരത്തിന്റെ നഗരഹൃദയം തകരാതിരിക്കാൻ ആകാശപ്പാത അനിവാര്യമാണ്. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരും. കൂടുതൽ ശക്തമായ രീതിയിൽ സമരം മുന്നോട്ട് കൊണ്ടു പോകുമെന്നും ജനകീയകർമസമിതി ഭാരവാഹികൾ പറഞ്ഞു. ​ പ്രതീക്ഷമാത്രം ​വിഷയത്തിൽ ജനപ്രതിനിധികളും ദേശീയപാത അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്നാണ് പ്രധാന ആവശ്യം. നീലേശ്വരത്തിന്റെ വികസനസ്വപ്നങ്ങൾക്ക് ചിറകുനൽകാൻ ആകാശപാതയ്ക്ക് അനുമതിലഭിക്കുമെന്ന കാത്തിരിപ്പിലാണ് ജനങ്ങൾ. ജില്ലയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന നീലേശ്വത്ത് ആകാശപ്പാത യാഥാർത്ഥ്യമാക്കാൻ സാധിച്ചില്ലെങ്കിൽ അത് നഗരത്തിന്റെ മരണമണിയായിരിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home