പറവൂർ–ആലുവ റൂട്ടിൽ 4 കെഎസ്ആർടിസി ബസുകൾകൂടി

പറവൂർ - ആലുവ റൂട്ടിൽ നാല് പുതിയ കെഎസ്‌ആർടിസി ബസുകൾ മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പറവൂർ
പറവൂർ–ആലുവ റൂട്ടിൽ കെഎസ്ആർടിസിയുടെ നാല് പുതിയ ബസുകൾ സർവീസ് നടത്തും. പറവൂർ സ്റ്റാൻഡിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.
പറവൂർ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് അധ്യക്ഷനായി. രണ്ട് ഓർഡിനറി ബസുകളും രണ്ട് ടൗൺ ടു ടൗൺ ബസുകളുമാണ് പുതുതായി സർവീസ് നടത്തുന്നത്. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എ അനിൽകുമാർ, നഗരസഭാ ഉപാധ്യക്ഷ ലൈജി ബിജു, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ്, ജലജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments