കെഎസ്‌കെടിയു ഏരിയ സമ്മേളനം
പൊക്കാളിപ്പാടം തരിശിടുന്നത് തടയണം

കെഎസ്‌കെടിയു വൈപ്പിൻ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം ജെ മാത്യുസ് ഉദ്‌ഘാടനം ചെയ്യുന്നു
വൈപ്പിൻ
വൈപ്പിൻകരയിൽ വ്യാപകമായി പൊക്കാളി പാടങ്ങൾ തരിശിടുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌കെടിയു ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നിലം ഉടമകൾ ജെസിബി ഉപയോഗിച്ച് നിലത്തിന്റെ അവസ്ഥയിൽ മാറ്റം വരുത്തി വർഷം മുഴുവൻ ചെമ്മീൻകൃഷി ചെയ്യുന്നതും അവസാനിപ്പിക്കണം. വൈപ്പിൻ സംസ്ഥാനപാതയിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാൻ തീരദേശ ഹൈവേയുടെയും കായലോര റോഡിന്റെയും നിർമാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നായരന്പലം മംഗല്യ ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം ജെ മാത്യൂസ് ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് പി വി ബാബു അധ്യക്ഷനായി. സെക്രട്ടറി കെ കെ ജോഷി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ കെ അനിൽകുമാർ കണക്കും ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം വി എം ശശി, ജില്ലാ വൈസ് പ്രസിഡന്റ് പി എസ് ഷൈല, ജോയിന്റ് സെക്രട്ടറി പി എം മനാഫ്, ജില്ലാ കമ്മിറ്റിയംഗം പി എ പീറ്റർ, സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി വി ബാബു (പ്രസിഡന്റ്), കെ എൻ അജിത, സി കെ മഹേശൻ (വൈസ് പ്രസിഡന്റുമാർ), കെ കെ ജോഷി (സെക്രട്ടറി), കെ വി ബിജോയ്, പ്രമീള ശിവരാജ് (ജോയിന്റ് സെക്രട്ടറിമാർ), കെ കെ അനിൽകുമാർ (ട്രഷറർ).
സമ്മേളനത്തിന്റെ സമാപനംകുറിച്ച് തിങ്കൾ വൈകിട്ട് അഞ്ചിന് ഭഗവതി ക്ഷേത്രത്തിനുസമീപംനിന്ന് ആരംഭിക്കുന്ന പ്രകടനം നായരന്പലം ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്ത് സമാപിക്കും. പൊതുസമ്മേളനം സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്‌ഘാടനം ചെയ്യും.










0 comments